എസ്.ബി.ടി ബാങ്ക് വളപ്പില്‍ യൂനിയന്‍ പ്രവര്‍ത്തനത്തിന് നിയന്ത്രണം

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ യൂനിയന്‍ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആസ്ഥാനത്തും ഓഫിസുകളിലും ബ്രാഞ്ചുകളിലും ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനും സമരം നടത്തിനും നിയന്ത്രണമുണ്ടാകും. അംഗീകൃത യൂനിയനുകള്‍ക്ക് ഇവയൊക്കെ ചെയ്യാന്‍ രേഖാമൂലം അനുമതി വാങ്ങണം. ഇതു സംബന്ധിച്ച് ബാങ്ക് മാനേജ്ന്‍െറ് സര്‍ക്കുലര്‍ പുറത്തിറക്കി.
ബാങ്കിനുള്ളിലോ ബാങ്കിന്‍െറ പരിധിക്ക് അകത്തോ ആണ് നിയന്ത്രണം. നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കുലറിലുണ്ട്.
സര്‍ക്കുലറിനെതിരെ എതിര്‍പ്പുമായി വിവിധ യൂനിയനുകള്‍ രംഗത്തത്തെി. എസ്.ബി.ടി അടക്കം അഞ്ച് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു.
ഇതിനുപിന്നാലെയാണ് സര്‍ക്കുലര്‍. ലയനത്തിനെതിരെ ബാങ്കുകള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. ജൂലൈ 12, 13 തീയതികളില്‍ യൂനിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.  
ഈമാസം 28ന് പൂജപ്പുരയിലെ ബാങ്ക് ആസ്ഥനത്തിനു മുന്നില്‍ ധര്‍ണയും മനുഷ്യച്ചങ്ങലയും നടത്തുമെന്ന് യൂനിയനുകള്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് മാനേജ്മെന്‍റ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
എന്നാല്‍, ലയനത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമെന്ന് എസ്.ബി.ടി എംപ്ളോയീസ് യൂനിയന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.