മുകേഷിനെതിരെ പരാതി സ്വീകരിച്ച എസ്.ഐയെ സ്ഥലംമാറ്റി

കൊല്ലം: മുകേഷ് എം.എല്‍.എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്‍െറ പരാതി സ്വീകരിച്ച് രസീത് നല്‍കിയ എസ്.ഐയെ സ്ഥലം മാറ്റി. കൊല്ലം വെസ്റ്റ് എസ്.ഐ എന്‍.ഗിരീഷിനെയാണ് സ്ഥലം മാറ്റി ഉത്തരിവറങ്ങിയത്. എന്നാല്‍ പകരം നിയമനം നല്‍കിയിട്ടില്ല. ഇതിനിടെ ഇദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു.

സി.പി.എം. ജില്ലാ നേതൃത്വം സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ബിനോയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. ഇതിന്‍റ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പിന് ശേഷം കൊല്ലത്ത് നടന്ന പരിപാടികളില്‍ എം.എല്‍.എയുടെ സാദന്നിദ്ധ്യമില്ലെന്നാരോപിച്ചാണ് യൂത്ത്കോണ്‍ഗ്രസ് മുകേഷിനെ കാണാനില്ലെന്ന പരാതി വെസ്റ്റ് പൊലീസില്‍നല്‍കിയത്. ഇതു സ്വീകരിച്ച് രസീത് നല്‍കിയതാണ് വിവാദമായത്. പിറ്റേന്ന് തന്നെ മുകേഷും സി.പി.എമ്മും പൊലീസിന് എതിരെ രംഗത്ത് വന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.