തിന്മകളെ സൂക്ഷിച്ച് ജീവിക്കുക

ട്രാഫിക് സിഗ്നലുകളില്‍ നിരനിരയായി നിര്‍ത്തിയിട്ട വാഹനങ്ങളില്‍ അക്ഷമരായി നിമിഷങ്ങള്‍ എണ്ണിയിരിക്കുന്ന യാത്രക്കാരെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഏതോ പ്രധാനപ്പെട്ട കാര്യത്തിന് ധൃതി പിടിച്ച് ഇറങ്ങിത്തിരിച്ചവരാണവര്‍. ലക്ഷ്യത്തിലത്തൊനുള്ള ഓരോ സെക്കന്‍റും അവര്‍ക്ക് വിലപ്പെട്ടതാണ്.  അതാണ് ഈ അക്ഷമക്ക് കാരണം.

ഇനി നാം സങ്കല്‍പ്പിക്കുക. ഈ ട്രാഫിക് നിയമം  തെറ്റിച്ച് സിഗ്നല്‍ മുറിച്ചു കടന്നാലെന്താണ് സംഭവിക്കുക? നിയമപാലകര്‍ പിടികൂടും. ക്യാമറ പിടിച്ചെടുക്കും. പിന്നീട് ഭീമമായ പിഴയടക്കേണ്ടിവരും. ചിലപ്പോള്‍ എതിരെ വരുന്ന വണ്ടിയിടിച്ച് അപകടങ്ങളും സംഭവിച്ചേക്കാം.  ഈ പൊല്ലാപ്പ്  ഒഴിവാക്കാനാണ് അക്ഷമയോടെയാണെങ്കിലും സിഗ്നലിനു മുന്നില്‍ കാത്തു കെട്ടിക്കിടക്കുന്നത്. ഇത് നമ്മുടെ നിത്യജീവിതത്തിലെ അനുഭവം.

ഇതുപോലെ നാം ജീവിതത്തിന്‍െറ യാഥാര്‍ഥ്യത്തിലേക്ക് വരിക. മുറിച്ചുകടക്കാന്‍ പാടില്ലാത്ത എത്രയോ സിഗ്നലുകള്‍ നമ്മുടെ മതപരമായ ജീവിതത്തിലില്ളേ? ഖുര്‍ആന്‍ പറയുന്നു. ‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്‍െറ രക്ഷിതാവ് വിധിച്ചിരിക്കുന്നു. ആ മാതാപിതാക്കളില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്‍െറ അടുക്കല്‍ വാര്‍ധക്യം പ്രാപിച്ചിട്ടുണ്ടെങ്കില്‍ അവരോട് നീ ‘ഛേ’ എന്നുപോലും പറയുകയോ അവരോട് കയര്‍ക്കുകയോ ചെയ്യരുത്.

അവരോട് നീ മാന്യമായ വാക്കുപറയുക’. ‘കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്‍െറ രക്ഷിതാവേ, ഇവര്‍ രണ്ടുപേരും കൂടി എന്നെ പോറ്റിവളര്‍ത്തിയപോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് പറയുകയും ചെയ്യുക’ (ഖു. 17: 23,24).  ‘കുടുംബബന്ധമുള്ളവന് അവന്‍െറ അവകാശം നീ നല്‍കുക. അഗതിക്കും വഴി പോക്കനും നല്‍കുക. നീ ധനം ധൂര്‍ത്തടിക്കരുത്. നിശ്ചയം ധൂര്‍ത്തസ്ഥര്‍ പിശാചുക്കളുടെ സഹോദരന്മാരാകുന്നു. പിശാചാകട്ടെ തന്‍െറ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാണ്’ (ഖു. 17: 2627).

‘നിന്‍െറ കൈ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത് (അഥവാ പിശുക്കനാവരുത്). അത് മുഴുവനായി (ധാരാളിത്തത്തോടെ) നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കും. (ഖു. 17:29)
‘ ദാരിദ്ര്യത്താല്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു’
‘നിങ്ങള്‍ വ്യഭിചാരത്തിനോട് അടുത്ത് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു’ (ഖു. 17:3132)
ഇങ്ങനെ ജീവിതത്തിന്‍െറ വിവിധ മേഖലകളില്‍ മതം മനുഷ്യന് മുറിച്ചുകടക്കാന്‍ പാടില്ലാത്ത സിഗ്നലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവയാണ് ഹറാമുകള്‍ എന്ന് പറയുന്നത്. ജീവിതത്തിന്‍െറ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ ഹറാം എന്ന് അല്ലാഹുവും തിരുനബിയും പഠിപ്പിച്ച സിഗ്നലുകള്‍ക്കുമുമ്പില്‍ നാം നില്‍ക്കുകതന്നെ വേണം. എന്തുകൊണ്ടെന്നാല്‍ ഈ സിഗ്നല്‍ തെറ്റിക്കുന്നവരെ കാത്തിരിക്കുന്നത് നരകമാണ്. തീര്‍ച്ചയായും ആ കുറ്റവാളികള്‍ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാണ്. മുഖം നിലത്തുകുത്തിയ നിലയില്‍ അവര്‍ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം അവരോട് പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍െറ സ്പര്‍ശനം അനുഭവിച്ചുകൊള്ളുക. (ഖു. 54: 4748)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.