സമുദ്ര വിശേഷങ്ങള്‍

സമുദ്രശാസ്ത്രം ഇന്നൊരു പ്രത്യേക പഠനവിഷയമാണ്. ജീവിതത്തില്‍ ഒരിക്കല്‍പോലും കടല്‍യാത്ര നടത്തിയിട്ടില്ലാത്ത നബിയിലൂടെ അല്ലാഹു സമുദ്രശാസ്ത്ര വിജ്ഞാനീയങ്ങള്‍ നമുക്ക് പറഞ്ഞുതരുമ്പോള്‍ ആരും അദ്ഭുതപ്പെട്ടുപോകും. ആഴക്കടലിനെക്കുറിച്ച് ഖുര്‍ആന്‍െറ സുവ്യക്തമായ നിരീക്ഷണങ്ങള്‍ വായിക്കാനിടയായ ഒരു കപ്പിത്താന്‍ വിസ്മയത്തോടെ ചോദിച്ചുവത്രെ: ‘മുഹമ്മദ് ഒരു നാവികനായിരുന്നോ?’ ഒരിക്കല്‍പോലും യാത്ര നടത്താത്ത ഒരാളില്‍നിന്ന് കടലിന്‍െറ രഹസ്യങ്ങള്‍ പുറത്തുവരുമ്പോള്‍ വിസ്മയം വിശ്വാസമായി മാറുന്നു.

‘രണ്ട് സമുദ്രങ്ങളെ കൂട്ടിച്ചേര്‍ത്തത് അല്ലാഹുവാണ്. ഒന്ന് രുചികരമായ തെളിനീര്‍, മറ്റേത് ചവര്‍പ്പുള്ള ഉപ്പുനീരും. രണ്ടിനുമിടയില്‍ ഒരു മറയുണ്ട്. അവ പരസ്പരം കൂടിക്കലരുന്നത് തടയുന്നതരത്തിലുള്ള ഒരു മറ’ (വി.ഖു. 25:53). രണ്ടു സമുദ്രങ്ങള്‍ തമ്മിലോ നദിയും സമുദ്രവും തമ്മിലോ കൂടിച്ചേരുമ്പോള്‍ അവയിലെ ജലം തമ്മില്‍ കൂടിക്കലരുന്നില്ളെന്ന് ആധുനികശാസ്ത്രം കണ്ടത്തെി. ഉദാഹരണത്തിന് മെഡിറ്ററേനിയന്‍ സമുദ്രവും അത്ലാന്‍റിക് സമുദ്രവും കൂടിച്ചേരുന്നിടത്ത് മെഡിറ്ററേനിയന്‍ ജലം അറ്റ്ലാന്‍റിക് സമുദ്രത്തിനുള്ളിലേക്ക് നൂറുകണക്കിന് കിലോമീറ്ററോളം ദൂരത്തില്‍ ആയിരത്തോളം മീറ്റര്‍ ആഴത്തില്‍ കൂടിക്കലരാതെ അവയുടേതായ ചൂട്, സാന്ദ്രത മുതലായവ സൂക്ഷിക്കുന്നുവത്രെ.

നമുക്ക് ലഭ്യമാകുന്ന കടലിന്‍െറ ചിത്രങ്ങളിലും വീഡിയോകളിലും ഇങ്ങനെ വ്യത്യസ്ത നിറത്തിലും സാന്ദ്രതയിലമുള്ള വെള്ളം ഉള്ളതായി കാണാം. നൈല്‍ നദി മെഡിറ്ററേനിയന്‍ കടലില്‍ ചേരുമ്പോഴും ഈ രണ്ട് ജലവും പരസ്പരം കൂടിച്ചേരാതെ ഇടയില്‍ ഒരു പ്രത്യേക മറയുണ്ട്. ഉപ്പുവെള്ളത്തിനകത്ത് ശുദ്ധജലം. അതും പരസ്പരം കൂടിച്ചേരാതെതന്നെ. ‘രണ്ടു കടലുകള്‍ കൂട്ടിമുട്ടുന്നു. അവ പരസ്പരം കൂടിക്കലരാതിരിക്കാന്‍ അവക്കിടയില്‍ ഒരു തടസ്സമുണ്ട്’ (വി.ഖു.  55, 19,20). ഒരേസമയം വിപരീതദിശയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന സമുദ്രജല പ്രവാഹങ്ങളെക്കുറിച്ചും ഈ പ്രസ്താവന ശരിയാണ്.

വലിയ സമുദ്രങ്ങളില്‍ ആഴക്കടലില്‍ കിലോമീറ്റര്‍ കണക്കിന് നീളമുള്ള ശക്തമായ തിരമാലയുണ്ടെന്ന് ഇന്ന് നമുക്കറിയാം. കടലിന്‍െറ ആഴം കൂടക്കൂടി വരുംതോറും പ്രകാശത്തിന്‍െറ ഒരോ നിറങ്ങളായി നഷ്ടപ്പെട്ട് അവസാനം കടുത്ത ഇരുട്ടായിത്തീരുമെന്ന് കണ്ടത്തെിയത് 20ാം നൂറ്റാണ്ടിലാണ്. ആഴക്കടലിലെ തിരമാലകളെക്കുറിച്ചും അവിടെയുള്ള കടുത്ത ഇരുട്ടിനെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നത് കാണുക: അല്ളെങ്കില്‍ അഗാധമായ സമുദ്രത്തിലെ അന്ധകാരങ്ങള്‍ പോലെയാണത്. തിരമാലകള്‍ക്കുമേല്‍ തിരമാലകള്‍ വന്ന് അതിനെ മൂടുന്നു. അതിന് മീതെ കാര്‍മേഘവും.

അന്ധകാരത്തിനുമേല്‍ അന്ധകാരം. കൈ പുറത്തേക്കിട്ടാല്‍ ക്രമേണ അത് കാണാന്‍ കഴിയാതെവരുന്നു.അല്ലാഹു വെളിച്ചം നല്‍കാത്തവന് പിന്നെ വെളിച്ചമേയില്ല. (വി.ഖു. 24:40). തിരമാലകള്‍ക്ക് മേല്‍തിരമാലകള്‍ എന്ന പ്രയോഗം കടലിലെ ഉപരിതല തിരമാലകളെക്കുറിച്ചും ആഴക്കടല്‍ തിരമാലകളെക്കുറിച്ചുമാണ് എന്ന് സമുദ്രശാസ്ത്രം പഠിച്ച ആര്‍ക്കും വേഗം മനസ്സിലാവും.

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.