????????????? ????

സദാചാര പൊലീസ് ചമഞ്ഞ് മര്‍ദനം; ഏഴു പേർ കസ്​റ്റഡിയിൽ

മങ്കട: സംശയാസ്പദ സാഹചര്യത്തില്‍ വീട്ടില്‍ കാണപ്പെട്ട യുവാവ് നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ച സംഭവത്തിൽ ഏഴ്​ പേ​ർ കസ്​റ്റഡിയിൽ. പ്രതികളുടെ അറസ്​റ്റ്​ ഇന്ന്​ പൊലീസ്​ രേഖപ്പെടുത്തും. പ്രതികളെ ഇന്ന്​ ഉച്ചക്ക്​ ശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. മുഖ്യ പ്രതികളായ സുഹൈയലിനും സക്കീറിനും വേണ്ടി പൊലീസ്​ വയനാട്ടിൽ തെരച്ചിൽ നടത്തിയിട്ടുണ്ട്​.

മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനാണ് (41) ഒരു കൂട്ടം യുവാക്കളുടെ അടിയേറ്റ്​ മരിച്ചത്. മങ്കടക്കടുത്ത് കൂട്ടിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.