സൗഹൃദക്കൂട്ടായ്മയായി മുഖ്യമന്ത്രിയുടെ ഇഫ്താര്‍ സംഗമം

തിരുവനന്തപുരം: സൗഹൃദക്കൂട്ടായ്മയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം.
നിയമസഭയിലെ മെംബേഴ്സ് ലോഞ്ചില്‍ നടന്ന സംഗമത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ സംബന്ധിച്ചു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആദ്യമായാണ് നിയമസഭയില്‍ ഇഫ്താര്‍ സംഗമം ഒരുക്കിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മന്ത്രിമാര്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, സാമൂഹികരംഗത്തെ പ്രമുഖര്‍, കര്‍ദിനാള്‍ ക്ളീമിസ് കാതോലിക്കാ ബാവ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി അടക്കം മതമേലധ്യക്ഷന്മാര്‍, ‘മാധ്യമം’ എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹീം, ഡെപ്യൂട്ടി എഡിറ്റര്‍ വയലാര്‍ ഗോപകുമാര്‍, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ പി. മുജീബുറഹ്മാന്‍, ജില്ലാ പ്രസിഡന്‍റ് എച്ച്. ഷഹീര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും കുടുംബവും ഇഫ്താറില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.