തൃശൂര്‍: തമിഴ്നാട്ടില്‍നിന്ന് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഗവേഷ ണത്തിനത്തെി ജാതീയ പീഡനത്തിന് ഇരയായ ദലിത് വിദ്യാര്‍ഥി ടി. രാജേഷിന്‍െറ ഭാവിക്ക് മുന്നില്‍ ചോദ്യചിഹ്നമായി പുതിയ പ്രശ്നം. ഗവേഷണത്തിന് ഗൈഡുകളെ നിയോഗിക്കുന്നത് സംബന്ധിച്ച യു.ജി.സിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ച് വിരമിച്ച പ്രഫസര്‍ ഗൈഡായി തുടര്‍ന്നതാണ് രാജേഷിന് വിനയാകുന്നത്. ഗവേഷണ ഗൈഡുകളെ സംബന്ധിച്ച് 2015 ജൂലൈ ആറിനാണ് യു.ജി.സി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. സര്‍വകലാശാലകളിലോ അഫിലിയേറ്റ് ചെയ്ത പി.ജി കോളജുകളിലോ സര്‍വീസിലുള്ളവരെ മാത്രമെ എം.ഫില്‍, പിഎച്ച്.ഡി ഗൈഡായി നിയോഗിക്കാവൂ എന്നാണ് ചട്ടം.
വിരമിച്ചവരെ ഗൈഡാക്കി നടത്തുന്ന ഗവേഷണങ്ങള്‍ക്ക് പിഎച്ച്.ഡിയോ എം.ഫിലോ നല്‍കുന്നത് 2009ലെ യു.ജി.സി (മിനിമം സ്റ്റാന്‍ഡേഡ്സ് ആന്‍ഡ് പ്രൊസീജര്‍ ഫോര്‍ അവാര്‍ഡ് ഓഫ് എം.ഫില്‍/പിഎച്ച്.ഡി ഡിഗ്രി) ചട്ടത്തിന്‍െറ ലംഘനമാണെന്നും ഇത് എല്ലാ സര്‍വകലാശാലകളും അഫിലിയേറ്റഡ് സ്ഥാപനങ്ങളും പാലിക്കണമെന്നും ഉത്തരവിലുണ്ട്. കേരള സര്‍വകലാശാല ഉള്‍പ്പെടെ ഇത് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, യു.ജി.സി നിര്‍ദേശം നടപ്പാക്കാത്ത കാര്‍ഷിക സര്‍വകലാശാല ഇക്കാര്യം മറച്ചുവെച്ച് ഗവേഷണ വിദ്യാര്‍ഥികളുടെ ഭാവി പന്താടുകയാണ്.
രാജേഷിന്‍െറ ഗൈഡും കാര്‍ഷിക സര്‍വകലാശാലയിലെ പ്ളാന്‍ഡ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്സ് വകുപ്പ് പ്രഫസറുമായ ഡോ. വി.വി. രാധാകൃഷ്ണന്‍ 2013 അവസാനം സര്‍വീസില്‍നിന്ന് വിരമിച്ചു. ഇപ്പോള്‍ ആലുവയില്‍ താമസിക്കുന്ന അദ്ദേഹം ഗൈഡായി തുടരാന്‍ തല്‍പരനുമല്ല. എന്നാല്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രനും സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ. ടി.എന്‍. ജഗദീഷ്കുമാറും ഉള്‍പ്പെടെ ചിലര്‍ അദ്ദേഹത്തെ തുടരാന്‍ നിര്‍ബന്ധിക്കുകയാണത്രേ.
യു.ജി.സി മാര്‍ഗനിര്‍ദേശത്തെക്കുറിച്ച് വ്യക്തമായി അറിയുന്ന വി.സിയും രജിസ്ട്രാറും ഉള്‍പ്പെടെയുള്ളവരുടെ നിലപാട് വിരമിച്ച അധ്യാപകര്‍ക്ക് കീഴില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന എല്ലാവരെയും ബാധിക്കും.
ഇതിനിടെ, തന്‍െറ ഗവേഷണത്തിന്‍െറ കരട് സ്വീകരിക്കാതെ ഉപദേശക സമിതിയംഗമായ പ്ളാന്‍റ് ബ്രീഡിങ്-ജനറ്റിക്സ് വകുപ്പ് മേധാവിയായ വനിത പീഡിപ്പിക്കുകയാണെന്ന രാജേഷിന്‍െറ പരാതി അന്വേഷിക്കുമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. പി.വി. ബാലചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 26നാണ് പരാതിയെക്കുറിച്ച് അറിഞ്ഞത്. ഈമാസം മൂന്നിന് ഉന്നതതല യോഗം ചേര്‍ന്നു. കഴിഞ്ഞദിവസം അന്വേഷണത്തിന് ഉത്തരവിട്ടു.
അക്കാദമിക് ഡയറക്ടറും സ്റ്റുഡന്‍റ് വെല്‍ഫെയര്‍ ഡയറക്ടറും രജിസ്ട്രാറുമാണ് അന്വേഷിക്കുക. രണ്ടുമാസത്തിനകം ഗവേഷണപ്രക്രിയ പൂര്‍ത്തിയാക്കാന്‍ വേണ്ടത് ചെയ്യും.
അധ്യാപിക കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും രാജേഷിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും രജിസ്ട്രാര്‍ പറഞ്ഞു. എന്നാല്‍, ഗവേഷണം വേഗം പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്ന് മാത്രമെ രാജേഷ് ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും പീഡനത്തെക്കുറിച്ച് പറയുന്നില്ളെന്നുമാണ് വി.സിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.