ചെലവുകള്‍ നേരിടാന്‍ 500 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ 500 കോടി രൂപ കൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു മാസത്തിനിടെ കടമെടുക്കുന്ന തുക 1500 കോടിയായി ഉയര്‍ന്നു. ജനുവരി 25ന് 750 കോടി കടം വാങ്ങിയിരുന്നു. വന്‍ തുക കടമെടുത്തിട്ടും സംസ്ഥാനത്തിന്‍െറ പദ്ധതിച്ചെലവ് മെച്ചപ്പെട്ടില്ല. അടുത്ത 22 ദിവസത്തിനിടെ 10000 കോടിയോളം രൂപ പദ്ധതിച്ചെലവിനുമാത്രം വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാര്‍ച്ച് അവസാനിക്കുമ്പോഴും പദ്ധതിപ്രവര്‍ത്തനം ലക്ഷ്യം കാണില്ല.

20000 കോടിയുടെ വാര്‍ഷികപദ്ധതിയില്‍ 10385 കോടി രൂപ മാത്രമേ ഇതുവരെ വിനിയോഗിച്ചിട്ടുള്ളൂ; 51.93 ശതമാനം. മരാമത്ത് വകുപ്പ് 179.80 ശതമാനം പദ്ധതിപ്പണം ചെലവഴിച്ച് ഇക്കുറിയും മുന്നിലത്തെി. 100 ശതമാനം പിന്നിട്ട ഏക വകുപ്പും ഇതാണ്. പ്രവാസികാര്യ വകുപ്പ് 88.95 ശതമാനവും ധനവകുപ്പ് 83 ശതമാനവും ഫിഷറീസ് 82.0 ശതമാനം പദ്ധതിപ്പണം ചെലവിട്ടു. പ്രധാന വികസന പദ്ധതികള്‍ക്ക് നീക്കിവെച്ച 1400 കോടിയിലേറെ തുകയില്‍ കാര്യമായ വിനിയോഗമില്ല.  സംസ്ഥാനത്തിന്‍െറ കടമെടുക്കല്‍ പരിധി ഏകദേശം അവസാനിച്ചിരിക്കുകയാണ്. ഇനി കാര്യമായ കടമെടുപ്പ് കഴിയില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം പണം ട്രഷറിയിലത്തെിക്കാനുള്ള ആലോചനയിലാണ് ധനവകുപ്പ്. പിടിച്ചുനില്‍ക്കാന്‍ ഇതടക്കം വിവിധ മാര്‍ഗങ്ങള്‍ ആരായുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.