അവകാശ പോരാട്ടത്തിന് വനിതകള്‍ മുന്നിട്ടിറങ്ങണം –വനിതാദിന സെമിനാര്‍

കണ്ണൂര്‍: അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി സംഘടിപ്പിച്ച വനിതാദിന സെമിനാര്‍ ആഹ്വാനം ചെയ്തു. ‘പെണ്ണ് ഇരയല്ല പോരാളിയാണ്’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വ്യത്യസ്ത ആശയങ്ങളുയര്‍ത്തിപ്പിടിക്കുന്ന വ്യക്തിത്വങ്ങളുടെ സംവാദത്തിലൂടെ ശ്രദ്ധേയമായി.
അവസരങ്ങള്‍ക്കനുസരിച്ച് കഴിവുകള്‍ പുറത്തെടുക്കാനും അതുവഴി സമൂഹത്തില്‍ മുന്നേറാനും സ്ത്രീകള്‍ക്ക് സാധിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യസമരത്തില്‍പോലും വനിതകളുടെ സംഭാവനകള്‍ ചരിത്രം രേഖപ്പെടുത്തിയതാണ്. സ്ത്രീകള്‍ അവരുടെ കഴിവുകള്‍ എപ്പോഴും തേച്ചുമിനുക്കിവെക്കണം. എങ്കില്‍ മാത്രമേ അതുപകരിക്കുകയുള്ളൂ-മേയര്‍ പറഞ്ഞു.
അവകാശപോരാട്ടത്തിലേര്‍പ്പെടുന്ന വനിതകള്‍ ഒരിക്കലും പുരുഷന്‍മാരെപോലെയാകാനല്ല ശ്രമിക്കേണ്ടതെന്നും തന്‍േറതായ ഇടം കണ്ടത്തൊനുള്ള പോരാട്ടമാണ് നടത്തേണ്ടതെന്ന് വിഷയം അവതരിപ്പിച്ച ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് എ. റഹ്മത്തുന്നിസ അഭിപ്രായപ്പെട്ടു. പ്രസവംതന്നെ സ്ത്രീയുടെ പോരാട്ടമാണ്. ഈ പോരാട്ടത്തെ അവഗണിച്ച് ഒരു വിമോചനവും സാധ്യമല്ല. കേവലം പുരുഷന്‍മാരുടെ വേഷത്തെ അനുകരിക്കുകയല്ല സ്ത്രീകള്‍ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് സഫിയ അലി അധ്യക്ഷതവഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. സുബൈദ, പെട്ടിപ്പാലം സമര നായിക ജബീന ഇര്‍ഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന, സോന ഭാസ്കര്‍, മേരി അബ്രഹാം, കെ.എ. സഫിയ, കെ.എന്‍. സുലൈഖ എന്നിവര്‍ സംസാരിച്ചു. ദാന അബ്ദുറസാഖ് ഗാനം അവതരിപ്പിച്ചു. എ.സി. ജുമൈല, റഫാ റാസിഖ് എന്നിവര്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന സെക്രട്ടറി ആര്‍.സി. സാബിറ സ്വാഗതവും കെ.എ. സഫിയ നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.