തിരുവനന്തപുരം: മെത്രാന്‍ കായലിനെക്കുറിച്ച പഠനറിപ്പോര്‍ട്ട് ജൈവവൈവിധ്യ ബോര്‍ഡ് പൂഴ്ത്തി. ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ.വി.എസ്. വിജയന്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ട്് കാണാനില്ളെന്നാണ് ബോര്‍ഡിന്‍െറ മറുപടി. കായലില്‍ നെല്‍കൃഷി നടത്താനാവില്ളെന്ന കോട്ടയം കലക്ടറുടെ റിപ്പോര്‍ട്ടിന് മറുപടിയാണ് വിജയന്‍െറ റിപ്പോര്‍ട്ട്.
കായലിലെ നെല്‍കൃഷിയും അവിടത്തെ ജൈവികമായ പ്രത്യേകതയുമായിരുന്നു അദ്ദേഹത്തിന്‍െറ പഠനവിഷയം. ബോര്‍ഡുതന്നെയാണ് അദ്ദേഹത്തെ പഠനം നടത്താന്‍ നിയോഗിച്ചതും.
റിപ്പോര്‍ട്ട് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ ആദ്യം ബോര്‍ഡിന്‍െറ ഓഫിസ് ലൈബ്രറിയില്‍ ഉണ്ടാവുമെന്നാണ് മറുപടി നല്‍കിയത്. പിന്നീട്, ലൈബ്രറിയില്‍ റിപ്പോര്‍ട്ട് ലഭ്യമല്ളെന്ന് അറിയിച്ചു. കമ്പ്യൂട്ടര്‍ കോപ്പിയും പ്രിന്‍റ് കോപ്പിയും ബോര്‍ഡിനെ ഏല്‍പ്പിച്ചെന്നാണ് ഡോ. വിജയന്‍ അറിയിച്ചത്.
അതോടെ അധികൃതര്‍ കോപ്പി കണ്ടത്തെുന്നതിന് അന്വേഷണം നടത്തി. കമ്പ്യൂട്ടര്‍ കോപ്പിയും പ്രിന്‍റ് കോപ്പിയും കണ്ടത്തൊനായില്ളെന്നായിരുന്നു ഒടുവില്‍ അധികൃതരുടെ മറുപടി. അതേസമയം, ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ.കെ.പി. ലാലാദാസ് മെത്രാന്‍ കായല്‍ നികത്തുന്നത് പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് സൂചിപ്പിച്ചു.
കായല്‍ നികത്താന്‍ ഇടിക്കേണ്ടിവരുന്ന കുന്നുകളെക്കുറിച്ച് ചിന്തിക്കണം. സമുദ്രനിരപ്പില്‍നിന്ന് താഴ്ന്ന പ്രദേശം ഉയര്‍ത്തിയെടുക്കുന്നതിന് എവിടെനിന്നാണ് മണ്ണ് കണ്ടത്തെുകയെന്ന് അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.