മെത്രാൻകായൽ -കടമക്കുടി വയൽനികത്തൽ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: കുമരകത്തെ മെത്രാൻ കായൽ ഇക്കോ ടൂറിസം, കടമക്കുടി മെഡിസിറ്റി പദ്ധതികൾക്കായി വയൽ നികത്താൻ ഇറക്കിയ ഉത്തരവുകൾ പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലും പൊതുഅഭിപ്രായം ഉയർന്നുവന്നതിനാലുമാണ് തീരുമാനം. റവന്യൂ വകുപ്പിനോട് ഉത്തരവ് പിൻവലിക്കാൻ മന്ത്രിസഭ നിർദേശം നൽകി.

കുമരകത്ത് ഇക്കോ ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കാൻ 378 ഏക്കറും കടമക്കുടിയിൽ മെഡിസിറ്റി സ്ഥാപിക്കാൻ 47 ഏക്കറും നികത്താനാണ് അനുമതി നൽകിയത്. റാക്കിൻഡോ എന്ന കമ്പനിയാണ് കുമരകം പദ്ധതിക്ക് വേണ്ടി സ്ഥലം വാങ്ങിയത്. 2000 കോടിയുടേതായിരുന്നു പദ്ധതി. അതിനിടെ നിലംനികത്തിലിനെതിരെ തിരുവാങ്കുളം നേച്ചർ ലവേഴ്സ് ഫോറം സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിവെച്ചു. ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനം റദ്ദാക്കുമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിലാണ് ഇത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.