ലോട്ടറി അച്ചടി സ്വകാര്യപ്രസിനെ ഏല്‍പിച്ചിട്ടില്ല –മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സ്വകാര്യപ്രസിനെ ഏല്‍പിച്ചിട്ടില്ലെന്ന്  മുഖ്യമന്ത്രിയുടെ ഓഫിസ്.
നിലവില്‍ ദിവസേന 60 ലക്ഷം ലോട്ടറി അച്ചടിക്കുന്നത്  90 ലക്ഷമാക്കി ഉയര്‍ത്താന്‍  തീരുമാനിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പ്രസുകളായ കെ.ബി.പി.എസിനും സി ആപ്റ്റിനും 90 ലക്ഷം ടിക്കറ്റുകള്‍ അടിച്ചുനല്‍കാനാവാത്ത സാഹചര്യത്തിലാണ് സിഡ്കോയുടെ പങ്കാളിത്തമുള്ള  മൂന്നാമതൊരു പ്രസിനെക്കൂടി പരിഗണിക്കുന്നത് തത്ത്വത്തില്‍ അംഗീകരിച്ചത്. ലോട്ടറി അച്ചടിയില്‍നിന്ന് സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കുന്നകാര്യം ആലോചിച്ചിട്ടില്ല. അവരുടെ നൂറു ശതമാനം ശേഷി വിനിയോഗിച്ചശേഷം സിഡ്കോയുടെ പ്രസിനുകൂടി നല്‍കി 90 ലക്ഷം ലോട്ടറി അച്ചടിക്കാനാണ് ആലോചിക്കുന്നത്. ഇതിന് സാങ്കേതിക വിദഗ്ധരുടെ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും അവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാത്രം തീരുമാനം എടുക്കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.