മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് ആര്യാടൻ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് മന്ത്രി ആര്യാടൻ മുഹമ്മദ്. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാർലമെന്‍ററി രംഗത്തേക്ക് ഇനിയില്ലെന്നും ആര്യാടൻ വ്യക്തമാക്കി.

പാർട്ടിയിൽ സജീവമായി പ്രവർത്തിക്കും. നിലമ്പൂർ സീറ്റിൽ ആര് മത്സരിച്ചാലും വിജയിക്കുമെന്നും ആര്യാടൻ മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂർ സീറ്റിലേക്ക് കോൺഗ്രസ് പരിഗണിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയിൽ ആര്യാടൻ മുഹമ്മദും ഉൾപ്പെട്ടിരുന്നു. എട്ടു തവണ ആര്യാടൻ നിയമസഭയിലെത്തിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.