നെല്ലിയാമ്പതി: ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചു

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണാ പ്ളാന്‍േറഷന്‍െറ (പോബ്സ് എസ്റ്റേറ്റ്) 833 ഏക്കര്‍ ഭൂമിക്ക് കരം അടയ്ക്കാന്‍ വഴിയൊരുക്കിയത് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടും കോടതി ഉത്തരവുകളും അവഗണിച്ച്.  പോബ്സ് എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്ന ഭൂമി അനധികൃതമാണെന്നും അത് സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമിയാണെന്നുമുള്ള ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടും തുടര്‍ന്നുള്ള കോടതി വിധികളുമാണ്  സര്‍ക്കാര്‍ അവഗണിച്ചത്. സര്‍ക്കാറിന്‍െറ കാരുണ്യം മാത്രമാണ് പോബ്സിന് ഇക്കാര്യത്തില്‍ തുണയായത്. 2014 മേയ് 28ന് ചിറ്റൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍ ധിറുതിപിടിച്ച് പോക്കുവരവ് ചെയ്തുകൊടുത്തത് നേരത്തേ വിവാദമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് പോക്കുവരവും ഇതിനായി നെന്മാറ ഡി.എഫ്.ഒ നല്‍കിയ എന്‍.ഒ.സിയും റദ്ദ് ചെയ്തു. തുടര്‍ന്നാണ് വിശദ അന്വേഷണത്തിന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന മേരിക്കുട്ടിയെ നിയോഗിച്ചത്. 2014 ഒക്ടോബര്‍  ഏഴിന് അവര്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കി. ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്നും ഭൂമി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ക്കെതിരെ പോബ്സ് ഹൈകോടതിയെ സമീപിച്ചെങ്കിലും തല്‍സ്ഥിതി തുടരാനായിരുന്നു കോടതി നിര്‍ദേശം. സര്‍വേ നടത്തുന്നത് ഒഴികെ മറ്റ് വിഷയങ്ങളില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഇപ്പോഴും കേസ് ഹൈകോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി അടൂര്‍പ്രകാശ് 2016 ഫെബ്രുവരി 11ന് നിയമസഭയില്‍ മറുപടിയും നല്‍കിയിരുന്നു.
അതേസമയം, അഞ്ചുലക്ഷത്തോളം ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയിട്ടുണ്ടെന്ന്  മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്‍െറ റിപ്പോര്‍ട്ടും സര്‍ക്കാറിന്‍െറ മുന്നിലത്തെി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഭൂസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കും മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മത്തേ 1947നു മുമ്പ് വിദേശ കമ്പനികള്‍ കൈവശംവെച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടെയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ഉത്തരവിട്ടത്. പരിശോധനക്ക് ഡോ. എം.ജി. രാജമാണിക്യത്തെ സ്പെഷല്‍ ഓഫിസറായി  നിയമിക്കുകയും ചെയ്തു. നെല്ലിയാമ്പതിയിലെ ഭൂമി 1890ലെ  പട്ടയാധാരങ്ങള്‍ പ്രകാരം വേങ്ങനാട് കോവിലകത്തില്‍നിന്ന് എ.എം. മെക്കന്‍സി, എച്ച്.എം. ഹാള്‍ എന്നീ വിദേശികളിലേക്ക് എത്തുകയായിരുന്നു.
ഇവര്‍ ആഗ്ളോ അമേരിക്കന്‍ കമ്പനിക്കും രൂപം നല്‍കി. 1944 ഫെബ്രുവരി 28ന് ഇവര്‍ അമാല്‍ഗമേറ്റഡ് എന്ന തേയില വ്യാപാരക്കമ്പനിക്ക് ഭൂമി പാട്ടത്തിന് കൊടുത്തു.  കൈമാറ്റങ്ങള്‍ക്കൊടുവില്‍ 1969ല്‍ പാട്ടാധാരപ്രകാരം ഭൂമി പോബ്സിന്‍െറ കൈയിലത്തെിയെന്നാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.