സൂര്യനെല്ലി അപ്പീലുകളില്‍ ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീലുകളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വാദം കേള്‍ക്കും. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അവധി കഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു.

ജാമ്യാപേക്ഷകള്‍ പരിഗണിക്കരുതെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വ. വി. ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ് ബാബുവും വാദിച്ചതോടെ കേസില്‍ വ്യാഴാഴ്ച വാദം കേട്ട് തുടങ്ങാമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.  ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.