കത്തുകൾ പരസ്യപ്പെടുത്തി സുധീരൻ തുറന്ന പോരിലേക്ക്

തിരുവനന്തപുരം: സർക്കാരിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരൻ തുറന്ന പോരിലേക്ക്. പീരുമേട്ടിലെ ഭൂമി വിഷയത്തിലും വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അയച്ച കത്ത് വി.എം സുധീരന്‍ പരസ്യപ്പെടുത്തി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സര്‍ക്കാരിനെതിരെയുള്ള തന്‍റെ കത്ത് വിഎം സുധീരന്‍ പുറത്തുവിട്ടത്.

പീരുമേട്ടിലെ 1303 ഏക്കറോളം വരുന്ന ഹോപ്പ് എസ്റ്റേറ്റ് ഭൂമിയുടെ കാര്യത്തിലാണ് ഹോപ്പ് എസ്റ്റേറ്റിനനുകൂലമായി മന്ത്രിസഭ തീരുമാനമെടുത്തുവെന്നും കത്തില്‍ സുധീരന്‍ പറയുന്നു. എസ്റ്റേറ്റുകാരെ സഹായിക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നും ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്ന കത്താണ് സുധീരന്‍ പുറത്തുവിട്ടത്. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരെന്നും കത്തില്‍ സുധീരന്‍ ആരോപിക്കുന്നുണ്ട്.

 

 

ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ഹോപ് പ്ലാന്റേഷൻ കൈയടക്കി വച്ചിരിക്കുന്ന മിച്ചഭൂമി സർക്കാരിന് നഷ്ടമാകുന്ന സാഹചര്യം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും അയച്ച കത്ത്.

Posted by VM Sudheeran on Sunday, March 20, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.