കൊല്ലം: വിയോജിപ്പുകള്‍ക്കും എതിര്‍പ്പുകള്‍ക്കുമൊപ്പം നടന്‍ മുകേഷിനെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാനുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ നിര്‍ദേശം ജില്ലാകമ്മിറ്റി അംഗീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും മുകേഷിനെതിരെ കാര്യമായ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നില്ളെങ്കിലും മണ്ഡലം കമ്മിറ്റിയില്‍ ഒരാളൊഴികെ മുഴുവന്‍ പേരും മുകേഷിന്‍െറ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തു. 33 പേരില്‍ ജോണ്‍ ഫിലിപ്പൊഴികെയുള്ള മണ്ഡലം കമ്മിറ്റി അംഗങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. കൊല്ലത്ത് ആരെ സ്ഥാനാര്‍ഥിയാക്കണമെന്നതില്‍ അന്തിമതീരുമാനത്തിലത്തൊന്‍ കഴിയാഞ്ഞതിനെതുടര്‍ന്നാണ് വീണ്ടും ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേര്‍ന്നത്. ജില്ലയുടെ ഉത്തരവാദിത്തമുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദനാണ് മുകേഷിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം രണ്ട് യോഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ വിയോജിപ്പുകള്‍ ശക്തമായപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആറ് പേര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്നാണ് അന്തിമ തീരുമാനമെന്നും അതില്‍ പി.കെ. ഗുരുദാസന്‍ ഇല്ളെന്നും അത്തരം ചര്‍ച്ചകള്‍ വേണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കെ.പി. കുറുപ്പ്, എസ്. പ്രകാശ്, ജനാര്‍ദനക്കുറുപ്പ്, സേതുമാധവന്‍ എന്നിവര്‍ തീരുമാനം പുന$പരിശോധിക്കണമന്നാവശ്യപ്പെട്ടു. പി.കെ. ഗുരുദാസന് പകരം മുകേഷായാല്‍ കൊല്ലം ഇടതിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പിക്കാനാവില്ളെന്ന് എന്‍. പത്മലോചനന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.