തിരുവനന്തപുരം: കുരിശുമരണത്തിനുശേഷം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിൻെറ ഓര്‍മ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു.
ക്രിസ്തുവിന്‍െറ പീഡാനുഭവങ്ങളെ അനുസ്മരിച്ചുള്ള അമ്പത് നോമ്പാചരണത്തിന്‍െറ അവസാന ആഴ്ചയെ പ്രത്യാശയോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ അഗ്നി, ജല ശുദ്ധീകരണ കര്‍മങ്ങള്‍ക്കുശേഷം ഉയിര്‍പ്പിന്‍െറ തിരുകര്‍മങ്ങള്‍ നടന്നു.
എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ നടന്ന കർമങ്ങൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി കാർമികത്വം വഹിച്ചു. മനുഷ്യജീവനു ഹാനികരമാകുന്ന എല്ലാ വിപത്തുകൾക്കെതിരെയും പൊരുതാൻ സമൂഹത്തിനും സർക്കാറുകൾക്കും കഴിയണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ മാർ ആലഞ്ചേരി ആഹ്വാനം ചെയ്തു.
തൃശൂർ പഴഞ്ഞി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂശകൾ പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ചു. കർമങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.