പൂഞ്ഞാറിലെ സാധാരണക്കാരുടെ എൽ.ഡി.എഫ്​ സ്ഥാനാർഥി താനെന്ന്​ പി.സി ജോർജ്​

കോട്ടയം: പൂഞ്ഞാർ സീറ്റ് ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസിന് നൽകാനുള്ള ഇടതുമുന്നണി തീരുമാനത്തിനെതിരെ പി.സി ജോർജ് രംഗത്ത്. പൂഞ്ഞാർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പി.സി ജോർജ് പ്രഖ്യാപിച്ചു. സി.പി.എമ്മിലെ ഏതോ ഒരു വിഭാഗം തന്നെ ചതിച്ചു. പൂഞ്ഞാറിെല എൽ.ഡി.എഫുകാർ തനിക്കൊപ്പമാണ്. നേതാക്കളുടെ സ്ഥാനാർഥി ആരായാലും പൂഞ്ഞാറിലെ സാധാരണക്കാരുടെ എൽ.ഡി.എഫ് സ്ഥാനാർഥി താനായിരിക്കുമെന്ന് പി.സി േജാർജ് പറഞ്ഞു.

നാളെ തന്നെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങും. ഇടതു മുന്നണി പൂഞ്ഞാർ സീറ്റ് നൽകിയത് കേരള കോൺഗ്രസ് ഫ്രാക്കാണെന്ന് പിസി ജോർജ് പരിഹസിച്ചു. പൂഞ്ഞാറിൽ ഇവർക്ക് ഒരു പഞ്ചായത്തംഗം പോലുമില്ല. ഇവരെ ആരോ സ്പോൺസർ ചെയ്തതതാണെന്നും പിസി ജോർജ് പറഞ്ഞു. .

ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ പി.സി ജോർജിന് സീറ്റ് ലഭിച്ചില്ല ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാറിലെ സിറ്റിങ് എം.എൽ.എയായ പി.സി ജോര്‍ജിനെ തള്ളിക്കൊണ്ടാണ് മണ്ഡലം ജനാധിപത്യ കേരള കോൺഗ്രസിന് വിട്ടുകൊടുക്കാൻ സി.പി.എം തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.