ഒാൺലൈൻ ഫണ്ട് സമാഹരണവുമായി സി.പി.എം

കോഴിക്കോട്: ഫണ്ട് സമാഹരണത്തിലെ വ്യത്യസ്ഥത കൊണ്ട് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്ന സി.പി.എം ഇത്തവണ നൂതന മാർഗവുമാണ് അനുഭാവികളെയും അനുയായികളെയും സമീപിക്കുന്നത്. ലോകത്തെമ്പാടുമുള്ള മലയാളികളിൽ നിന്ന് ഓൺലൈൻ വഴിയുള്ള ഫണ്ട് സമാഹരണത്തിനാണ് കേരള ഘടകം തുടക്കമിട്ടത്.

നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതി അവസാനിച്ചതിന് പിന്നാലെ സി.പി.എം ഫണ്ട് സമാഹരണം ആരംഭിച്ചത് സാമൂഹ്യ മാധ്യമങ്ങളിലടക്കം ചർച്ചയായി. നാടിന്‍റെ നന്മക്ക് നിങ്ങളുടെ സംഭാവന എന്നാണ് ഫണ്ട് സമാഹരണത്തെ സി.പി.എം വിശേഷിപ്പിക്കുന്നത്.


തിരുവനന്തപുരം എ.കെ.ജി സെന്‍ററിൽ നടന്ന ചടങ്ങിൽ അന്തരിച്ച നേതാവ് ഇ.എം.എസിന്‍റെ മകൾ ഡോ. മാലതിയും കണ്ണൂർ ജില്ലാ കമ്മിറ്റി ഒാഫീസിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യ-മന്ത്രി ഇ.കെ നായനാരുടെ പത്നി ശാരദ ടീച്ചറും ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു.

ഭർത്താവ് ഡോ. എ.ഡി ദാമോദരന്‍റെയും മക്കളുടെയും സംഭാവന അടക്കം പതിനായിരം രൂപയാണ് ഡോ. മാലതി പാർട്ടി ഫണ്ടിലേക്ക് നൽകിയത്. ശാരദ ടീച്ചർ ഒരു മാസത്തെ പെൻഷൻ തുകയും സംഭാവന നൽകി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.