തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്തതില്‍ മുഹമ്മദ് മുഹ്സിന്‍ സഭയിലെ ബേബി. ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ഥിയായ 28കാരന്‍ പട്ടാമ്പിയില്‍ കന്നിമത്സരത്തില്‍ യു.ഡി.എഫിന്‍െറ സിറ്റിങ് എം.എല്‍.എ സി.പി. മുഹമ്മദിനെയാണ് 7404 വോട്ടിന് തോല്‍പിച്ചത്.
സഭയിലെ കാരണവര്‍ വി.എസ്. അച്യുതാനന്ദന്‍ തന്നെ. 92 വയസ്സുള്ള വി.എസ് 1967 മുതല്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. 10ാമത്തെ തെരഞ്ഞെടുപ്പിലാണ് മലമ്പുഴയില്‍നിന്ന് സഭയിലത്തെുന്നത്. സപ്തതി പിന്നിട്ട രണ്ടുപേരാണ് ഇരു മുന്നണികളെയും നയിക്കുന്നതെന്ന പ്രത്യേകതയും സഭക്കുണ്ടാവും -72 വയസ്സുള്ള പിണറായി വിജയനും 73 വയസ്സുള്ള ഉമ്മന്‍ ചാണ്ടിയും. നേമത്തുനിന്ന് ജയിച്ച ഒ. രാജഗോപാലും പാലായില്‍നിന്നുള്ള കെ.എം. മാണിയും 80 പിന്നിട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.