പുതിയ അധ്യയനവര്‍ഷത്തിന് നാളെ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷത്തിന് ബുധനാഴ്ച മണിമുഴങ്ങും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ളാസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം 2.89 ലക്ഷം പേരാണ് സംസ്ഥാനത്ത് ഒന്നാംക്ളാസില്‍ പ്രവേശംനേടിയത്. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകളില്‍ അധ്യയനവര്‍ഷം ആരംഭിക്കുന്നത്.

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ല, ബ്ളോക്, പഞ്ചായത്തുതലങ്ങളിലും പ്രവേശനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ ആലപിച്ച ഗാനം എസ്.എസ്.എ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികളാവും  ഈ ഗാനം ആലപിക്കുക.

ഒന്ന് മുതല്‍ എട്ട് വരെ ക്ളാസുകളില്‍ കുട്ടികള്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവും എസ്.എസ്.എ നല്‍കുന്നുണ്ട്. പാഠപുസ്തക അച്ചടി  അവസാനഘട്ടത്തിലാണ്. ഇവയുടെ വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.