ഭിന്നശേഷിക്കാരുടെ സംരക്ഷണ ബില്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കണം –വൃന്ദ കാരാട്ട്

തൃശൂര്‍: ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനുള്ള 1995ലെ ബില്ലിന്‍െറ ഭേദഗതി അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ഡി.എ.ഡബ്ള്യു.എഫ് (ഡിഫറന്‍റ്ലി ഏബിള്‍ഡ് പേഴ്സന്‍സ് വെല്‍ഫെയര്‍ അസോ.) സംസ്ഥാന സമ്മേളനത്തിന്‍െറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനുള്ള പദ്ധതികള്‍ മോദി സര്‍ക്കാര്‍ ശീതീകരണിയില്‍വെച്ചു പൂട്ടിയെന്ന് അവര്‍ കുറ്റപ്പെടുത്തി. 

ദിവ്യാംഗമുള്ളവരെന്നാണ് മോദി ഇവരെ വിശേഷിപ്പിച്ചത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അധികാരത്തിലേറിയ ബി.ജെ.പി ഉള്‍പ്പെടെ  സര്‍ക്കാറുകളുടെ നയവൈകല്യമാണ് അംഗപരിമിതരെ സൃഷ്ടിച്ചതെന്നും ഈ യാഥാര്‍ഥ്യത്തെ മോദി മറക്കുകയാണെന്നും അവര്‍ പറഞ്ഞു. അംഗപരിമിതരോടുള്ള സമൂഹത്തിന്‍െറ കാഴ്ച്ചപ്പാട് മാറണം. അത് മാറ്റാന്‍ സംഘടനക്കാകണം. തങ്ങള്‍ക്കുവേണ്ടി തീരുമാനമെടുക്കുകയല്ല, മറിച്ച് തങ്ങളാണ് തീരുമാനമെടുക്കുക എന്ന സ്ഥിതിയിലേക്ക് ഭിന്നശേഷിക്കാരത്തെും. തൊഴിലിനും സംരക്ഷണത്തിനുമായുള്ള സുപ്രീംകോടതി ഉത്തരവുകള്‍ മോദിസര്‍ക്കാര്‍ അട്ടിമറിച്ചെന്നും അവര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.