ഡി.പി.ഐ യോഗത്തില്‍ നിന്ന് അധ്യാപക സംഘടനാ നേതാക്കള്‍ ഇറങ്ങിപ്പോയി

കലോത്സവവും കായികമേളയും സംബന്ധിച്ച ആലോചനയോഗത്തില്‍ നിന്നാണ്18 അധ്യാപക സംഘടനാ പ്രതിനിധികള്‍ ഇറങ്ങിപ്പോയത്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാത്ത വിദ്യാഭ്യാസമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ച ക്യു.ഐ.പി, കലോത്സവ, കായികമേള ആലോചനായോഗങ്ങള്‍ ബഹിഷ്കരിച്ചു. അധികമെന്ന് കണ്ടത്തെി പുനര്‍വിന്യസിക്കാന്‍ നിര്‍ദേശിച്ച അധ്യാപകര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയതും ഹയര്‍ സെക്കന്‍ഡറിയില്‍ തസ്തിക നിര്‍ണയവും നിയമനാംഗീകാരവും നല്‍കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്കരണം.

ക്യു.ഐ.പി യോഗത്തിനത്തെിയ 11ല്‍ എട്ട് അധ്യാപക സംഘടനകളും പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയി. കലോത്സവവും കായികമേളയും സംബന്ധിച്ച ആലോചനയോഗത്തില്‍നിന്ന് 18 അധ്യാപക സംഘടനാ പ്രതിനിധികളാണ് ഇറങ്ങിപ്പോയത്. വിദ്യാഭ്യാസമന്ത്രി യോഗം വളിക്കുന്നത് തന്‍െറ പരിധിയില്‍പെട്ട കാര്യമല്ളെന്ന് ഡി.പി.ഐ പ്രതിഷേധക്കാരെ അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറായില്ളെങ്കില്‍ ഉപജില്ലാതലം മുതല്‍ വിദ്യാഭ്യാസവകുപ്പിന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഈ സംഘടനകള്‍ തീരുമാനിച്ചു.

കെ.പി.എസ്.ടി.എ ഭാരവാഹികളായ പി. ഹരിഗോവിന്ദന്‍, എം. സലാഹുദ്ദീന്‍, കെ.എസ്.ടി.യു ഭാരവാഹികളായ എ.കെ. സൈനുദ്ദീന്‍, അബ്ദുല്ലാ വാവൂര്‍, കെ.എച്ച്.എസ്.ടി.യു പ്രസിഡന്‍റ് കെ.ടി. അബ്ദുല്ലത്തീഫ്, എ.വി. ഇന്ദുലാല്‍, ടി. പ്രസന്നകുമാര്‍, എ. മുഹമ്മദ്, രാധാകൃഷ്ണന്‍, സാബു ജി. വര്‍ഗീസ്, ടി.കെ. അശോക്കുമാര്‍, അബ്ദുല്‍ അസീസ്, അരുണ്‍കുമാര്‍, ഡി.ആര്‍. ജോസ്, ഒ. ഷൗക്കത്തലി, പ്രദീപ് നാരായണന്‍ തുടങ്ങിയവരാണ് യോഗം ബഹിഷ്കരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.