തിരുവനന്തപുരം: രോഹിത് വെമുല ദലിതനല്ളെന്ന് പറയാന്‍ ജസ്റ്റിസ്. എ.കെ. റൂപന്‍വാള്‍ കമീഷന് അധികാരമില്ളെന്ന് സഹോദരന്‍ രാജ വെമുല. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ അപ്പറാവു, ബി.ജെ.പി -സംഘ്പരിവാര്‍ ശക്തികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് അന്വേഷണ കമീഷന്‍ ഹാജരാക്കിയത്. റിപ്പോര്‍ട്ട് വ്യാജമാണ്. ഇതു അംഗീകരിക്കില്ളെന്നും രാജ വെമുല പറഞ്ഞു. 20ാമത് എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദലിത് പീഡനങ്ങള്‍ക്കെതിരെ ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ദലിതരാണെന്ന് പറയാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട.
എട്ട് മാസം അന്വേഷണം നടത്തിയ കമീഷന്‍ 10 മിനിറ്റുമാത്രമാണ് കുടുംബാംഗങ്ങളുമായി സംസാരിച്ചത്. ദലിതര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് ബി.ജെ.പി, ആര്‍.എസ്.എസ് ശ്രമം. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ഒരുമിച്ച് നില്‍ക്കേണ്ട കാലമായെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നല്‍ക്കുന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന കൂട്ടായ്മ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എതിര്‍ത്ത് പറയുന്നവരെയും വിവരമുള്ളവരെയും ശത്രുക്കളായി കണ്ട് കൊന്നൊടുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്ന് പന്ന്യന്‍ പറഞ്ഞു. എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു. സി. ദിവാകരന്‍ എം.എല്‍.എ, സംവിധായകന്‍ വിനയന്‍, പി. പ്രസാദ്, ഇ.എം. സതീശന്‍, ജി.ആര്‍. അനില്‍, സത്യന്‍ മൊകേരി എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രശാന്ത് രാജന്‍ സ്വാഗതവും പി. മണികണ്ഠന്‍ നന്ദിയും പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പതാക -ബാനര്‍ -കൊടിമരം -ദീപശിഖ ജാഥകളുടെ സംഗമവും പുത്തരിക്കണ്ടത്ത് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.