കൊച്ചി: സംസ്ഥാനത്തെ ഐ.എസ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന്‍െറ ഭാഗമായി കൊച്ചിയിലെ പീസ് ഇന്‍റര്‍നാഷനല്‍ സ്കൂളിനും ഡയറക്ടര്‍മാര്‍ക്കുമെതിരെ കേസ്. സ്കൂളിലേത് മതേതര മൂല്യമില്ലാത്തതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പാഠ്യപദ്ധതിയാണെന്ന വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. പ്രിന്‍സിപ്പലും സംസ്ഥാനത്തെ മൂന്ന് പ്രമുഖ വ്യവസായികളായ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
പീസ് എജുക്കേഷന്‍ ഫൗണ്ടേഷന്‍െറ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പത്ത് സ്കൂളുകള്‍ക്കെതിരെയും അന്വേഷണം നടത്തും. ഇതുകൂടാതെ ലക്ഷദ്വീപിലെ മിനിക്കോയിയിലും മംഗളൂരുവിലും ഓരോ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് പാഠ്യപദ്ധതിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്നും വ്യക്തമാക്കി സ്കൂള്‍ അധികൃതരെ പ്രതിചേര്‍ത്തുള്ള എഫ്.ഐ.ആര്‍ കാക്കനാട് കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചു. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (എ) പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
തിരോധാനത്തത്തെുടര്‍ന്ന് ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട മെറിന്‍ ജേക്കബ് (മറിയം) ഈ സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഭര്‍ത്താവ് ബെസ്റ്റിനെതിരെയും (യഹ്യ) ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിശദ അന്വേഷണം ആ ഘട്ടത്തില്‍ നടത്തിയിരുന്നു.
അന്ന് സ്കൂള്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളെ ഐ.ജി എസ്. ശ്രീജിത് വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. സ്കൂളിന്‍െറ പ്രവര്‍ത്തനവും പാഠ്യവിഷയങ്ങളും സംബന്ധിച്ച് അന്വേഷിക്കണമെന്ന നിര്‍ദേശത്തത്തെുടര്‍ന്നാണ് എറണാകുളം, ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പഠനം നടത്തി എറണാകുളം അസി. കമീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നോര്‍ത് സി.ഐക്കാണ് അന്വേഷണച്ചുമതല.
2009ല്‍ ആരംഭിച്ച സ്കൂളിന് സി.ബി.എസ്.ഇയുടെ അംഗീകാരമില്ളെന്ന് വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടിലുണ്ട്. ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് പാഠ്യപദ്ധതി. മതനിരപേക്ഷതക്ക് വിരുദ്ധവും മതവിദ്വേഷം വളര്‍ത്തുന്നതുമായ വിഷയങ്ങളും പാഠ്യപദ്ധതിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
നടത്തിപ്പുകാരെന്നനിലയിലാണ് സ്കൂളുമായി ബന്ധപ്പെട്ടവരെ പ്രതികളാക്കിയതെന്ന് പാലാരിവട്ടം എസ്.ഐ പറഞ്ഞു. കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന ഐ.എസ്.എല്‍ ഫുട്ബാളുമായി ബന്ധപ്പെട്ട തിരക്കൊഴിഞ്ഞ ശേഷമെ വിശദ അന്വേഷണത്തിലേക്ക് കടക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോര്‍ത് സി.ഐയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ളെന്നും പൊലീസ് മേധാവികള്‍ വ്യക്തമാക്കി.
കേസ് ഏത് അടിസ്ഥാനത്തിലാണെന്ന് അറിയില്ളെന്ന് പീസ് സ്കൂള്‍ അധികൃതര്‍
കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പാഠ്യപദ്ധതിയാണ് പീസ് ഇന്‍റര്‍നാഷനല്‍ സ്കൂളിലേതെന്ന കണ്ടത്തെല്‍ ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നറിയില്ളെന്ന് സ്കൂള്‍ അധികൃതര്‍. ഏതെങ്കിലും മതത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലോ മറ്റേതെങ്കിലും മതത്തോട് സ്പര്‍ധ വളര്‍ത്തുന്ന രീതിയിലോ ഉള്ള പാഠ്യപദ്ധതി സ്കൂളില്‍ നടപ്പാക്കിയിട്ടില്ളെന്ന് പ്രമുഖ വ്യവസായിയായ ട്രസ്റ്റ് ബോര്‍ഡ് അംഗം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇസ്ലാമിക പഠനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, അത് പൊതു വിദ്യാഭ്യാസ വിഷയങ്ങളുമായി കൂട്ടിക്കലര്‍ത്തിയോ അവയുടെ അധ്യയനത്തെ ബാധിക്കുന്ന തരത്തിലോ അല്ല. അത്തരം ക്ളാസില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നില്ല. അംഗീകാരത്തിനുള്ള അപേക്ഷ സി.ബി.എസ്.ഇയുടെ പരിഗണനയിലാണ്. ഇപ്പോള്‍ എട്ടാം ക്ളാസ് വരെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒമ്പതാം ക്ളാസിന് താഴെ സി.ബി.എസ്.ഇ സിലബസ് നിര്‍ബന്ധമല്ളെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളില്‍ അമുസ്ലിം വിദ്യാര്‍ഥികളുമുണ്ട്. അധ്യാപകരില്‍ ഏറെയും മുസ്ലിം സമുദായത്തിന് പുറത്തുനിന്നുള്ളവരാണ്. ഇത്തരമൊരു ആരോപണം പി.ടി.എയില്‍നിന്ന് പോലും ഉണ്ടായിട്ടില്ല. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാതെയോ മറച്ചുവെച്ചോ ആണ് തങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതെന്നും കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മെറിന്‍ എന്ന പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് താനടക്കമുള്ള മൂന്ന് ഡയറക്ടര്‍മാരെ ഐ.ജി ചോദ്യം ചെയ്തിരുന്നു. മെറിനോ ഭര്‍ത്താവോ ഒരു മിനിറ്റ് പോലും സ്കൂളില്‍ ജോലി ചെയ്തിട്ടില്ളെന്ന് തെളിവുസഹിതം ബോധ്യപ്പെടുത്തിയിരുന്നു.
കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് മൂന്ന് ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നതിനെക്കുറിച്ചും ചോദിച്ചു. കോടികള്‍ മുടക്കി തുടങ്ങിയ സ്ഥാപനത്തിന് മൂന്ന് ലക്ഷം രൂപ മറ്റ് തരത്തില്‍ ഫണ്ട് വരേണ്ട ആവശ്യമില്ളെന്ന് ബോധ്യപ്പെടുത്തിയതാണ്. അങ്ങനെയൊരു ഫണ്ട് എത്തിയിട്ടില്ളെന്നും രേഖകള്‍ സമര്‍പ്പിച്ച് തെളിയിച്ചതാണ്. നടപടികള്‍ അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ഇപ്പോഴത്തെ കേസെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയിട്ടില്ളെന്നും അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും സ്കൂള്‍ സ്ഥാപകന്‍ എം.എം. അക്ബറും പ്രതികരിച്ചു. മതനിരപേക്ഷമല്ലാത്ത പാഠ്യപദ്ധതിയുടെ പേരില്‍ ഡയറക്ടര്‍മാരെയും പ്രിന്‍സിപ്പലിനെയും ചോദ്യം ചെയ്തതായി അറിയില്ളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്കൂളിനെതിരെ വിദ്യാഭ്യാസ ഓഫിസര്‍ നല്‍കിയെന്ന് പറയുന്ന റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ളെന്ന് എറണാകുളം വിദ്യാഭ്യാസ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എം.കെ. ഷൈന്‍മോന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എറണാകുളം, ആലുവ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് തന്‍െറ പരിഗണനക്ക് എത്തിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ച ഷൈന്‍മോന്‍ വെള്ളിയാഴ്ച എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല ഒഴിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.