ബോര്‍ഡിന്‍െറ നൂതന  പരിഷ്കാരങ്ങള്‍: തേയില  വിപണി പ്രതിസന്ധിയില്‍

മട്ടാഞ്ചേരി: ടീ ബോര്‍ഡിന്‍െറ ഓണ്‍ലൈന്‍ രംഗത്തെ നൂതന പരിഷ്കാരങ്ങള്‍ തേയില വിപണിയെ പ്രതിസന്ധിയിലാക്കി. ഇതോടെ ബുധനാഴ്ചത്തെ ലേലം മുടങ്ങി. പുതുതായി ടീ ബോര്‍ഡ് നടപ്പാക്കിയ പാന്‍ ഇന്ത്യ പോസ്റ്റ് ലേലം പദ്ധതിയാണ് കച്ചവടക്കാര്‍ക്ക് ഏറെ വിനയായത്. വില്‍പനക്കാര്‍ക്ക് ചരക്കിന്‍െറ വില കിട്ടുന്നില്ളെന്ന് മാത്രമല്ല, വാങ്ങുന്നവര്‍ക്ക് ഡെലിവറിനോട്ടുപോലും ലഭിക്കുന്നില്ല. ലേല വിപണന സംബന്ധമായ ഇടപാടുകളുടെ വിവരംപോലും ലഭിക്കുന്നില്ളെന്ന് ടീ ട്രേഡ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. 

ഇക്കാര്യങ്ങള്‍ ടീ ബോര്‍ഡ് അധികൃതരെ അറിയിച്ചിട്ട് നടപടിയില്ളെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് എം.കെ. അജിത്ത് പറഞ്ഞു. 
ഇടപാടുകള്‍ക്ക് പൂര്‍ണത ലഭിക്കാതായതോടെ ബുധനാഴ്ച മുതലുള്ള ലേലം നിര്‍ത്തിവെച്ചു. സംവിധാനം നടപ്പാക്കുംമുമ്പ് ടീ ബോര്‍ഡ് മോക് ലേലം നടത്തിയപ്പോള്‍തന്നെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നെന്നും എന്നാല്‍, ബോര്‍ഡ് ഇത് മുഖവിലക്കെടുത്തില്ളെന്നും വൈസ് പ്രസിഡന്‍റ് അബ്ബാസ് ഖാന്‍ പറഞ്ഞു. ആഗസ്റ്റ് വരെ നല്ലരീതിയില്‍ നടന്ന തേയില വിപണനമാണ് പുതിയ സംവിധാനത്തിലൂടെ പ്രതിസന്ധിയിലായിരിക്കുന്നതെന്നും പഴയ സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നുമാണ് തേയില കച്ചവടക്കാര്‍ ആവശ്യപ്പെടുന്നത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.