സര്‍ക്കാറിന്‍െറ അനാവശ്യതിടുക്കം പരിശോധിക്കണം –ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിനെതിരെയുള്ള അന്വേഷണനടപടികളില്‍ സര്‍ക്കാര്‍  കാണിക്കുന്ന അനാവശ്യ തിടുക്കവും അന്വേഷണം നടത്തിയതിന് ശേഷം എഫ്.ഐ.ആറില്‍ വന്നിട്ടുള്ള ഗുരുതരവീഴ്ചകളും പരിശോധിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാസ്കറ്റ് ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡ് രാഷ്ട്രീയലക്ഷ്യത്തോടെയും രാഷ്ട്രീയപ്രതിയോഗികളെ കൈകാര്യം ചെയ്യാനുള്ള ശ്രമവുമാണെങ്കില്‍ തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്. ഒരു മുന്‍മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ ഇട്ട് റെയ്ഡ് നടത്തുമ്പോള്‍ കാര്യങ്ങള്‍ വസ്തുതാപരമായിരിക്കണം. തനിക്കെതിരെയുള്ള എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും തെറ്റാണെന്നാണ് ബാബു പറയുന്നത്.

അത് വളരെ ഗൗരവത്തില്‍ സര്‍ക്കാര്‍ കാണണം. അന്വേഷണത്തെ ഭയപ്പെടുന്നില്ല. തെറ്റുചെയ്തില്ളെങ്കില്‍ പിന്നെ എന്തിനാണ് പേടിക്കുന്നത്.  ഇതുപോലുള്ള പ്രതികാരനടപടികളെ പാര്‍ട്ടി നിയമപരമായി നേരിടും. കെ.പി.സി.സി അധ്യക്ഷന്‍ ഇക്കാര്യത്തില്‍  പ്രതികരിച്ചില്ലല്ളോയെന്ന ചോദ്യത്തോട് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. രാഷ്ട്രീയമായ പിന്തുണ കിട്ടിയില്ല എന്ന ഹസന്‍െറ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യങ്ങള്‍ താന്‍ പരിശോധിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.