തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ളെന്ന മോട്ടോര്‍ വാഹനവകുപ്പിന്‍െറ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗതാഗത നിയമലംഘനത്തിനുള്ള ശിക്ഷയെന്ന നിലയിലാണ് പെട്രോള്‍ നിയന്ത്രണ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് ശരിയായ രീതിയല്ല. ജനത്തെ ബുദ്ധിമുട്ടിച്ചും ദ്രോഹിച്ചുമല്ല നിയമം നടപ്പാക്കേണ്ടത്.
പ്രധാന നഗരങ്ങളിലെ കാമറകള്‍ വഴി കണ്ടത്തെുന്ന നിയമലംഘകരെ വിളിച്ചുവരുത്തി കൗണ്‍സലിങ്ങിന് വിധേയമാക്കും. തുടര്‍ന്നും കുറ്റം ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടികളുണ്ടാവുക. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം ഒന്നിന് കൊച്ചിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. റോഡപകടങ്ങള്‍ കുറക്കുന്നതിനുള്ള പരിപാടികളും ബോധവത്കരണങ്ങളും ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 19ന് സുരക്ഷാദിനമായി ആചരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുക. അന്നേ ദിവസം എല്ലാ വിദ്യാലയങ്ങളും അസംബ്ളിയില്‍ റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലും. സ്പീഡ് ഗവേണറുടെ കാര്യത്തില്‍ പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എസ്. ആനന്ദ കൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.