തൃ​ശൂ​ർ: ​ചേ​ല​ക്ക​ര വീ​ണ്ടും ചു​വ​ന്നു. 12,201 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു.​ആ​ർ. പ്ര​ദീ​പ്‌ മ​ണ്ഡ​ല​ത്തെ ഇ​ട​തു ചേ​ർ​ത്ത് നി​ല​നി​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടി​ൽ തു​ട​രു​ന്ന അ​പ്ര​മാ​ദി​ത്വം ക​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സി.​പി.​എം ആ​വ​ർ​ത്തി​ച്ചു.

ആ​കെ പോ​ൾ ചെ​യ്ത​തി​ൽ 64,827 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് പ്ര​ദീ​പ് വി​ജ​യി​ച്ച​ത്. പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​ട്ടും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന് 52,626 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​നി​ല ഉ​യ​ർ​ത്തു​മെ​ന്ന ബി.​ജെ.​പി​യു​ടെ പ്ര​ഖ്യാ​പ​നം പാ​ഴ്വാ​ക്കാ​യി​ല്ല. 33,609 വോ​ട്ട്​ നേ​ടി എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ. ​ബാ​ല​കൃ​ഷ്ണ​ൻ മൂ​ന്നാ​മ​തെ​ത്തി. മു​ന്ന​ണി​ക​ളെ വെ​ല്ലു​വി​ളി​ച്ച്​ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ഡി.​എം.​കെ പി​ന്തു​ണ​യോ​ടെ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കോ​ൺ​ഗ്ര​സ്‌ നേ​താ​വ് എ​ൻ.​കെ. സു​ധീ​ർ 3,920 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്.

ഒ​മ്പ​ത്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പോ​സ്റ്റ​ൽ വോ​ട്ടി​ലും വ്യ​ക്ത​മാ​യ മേ​ൽ​ക്കോ​യ്മ നി​ല​നി​ർ​ത്താ​ൻ യു.​ആ​ർ. പ്ര​ദീ​പി​നാ​യി. ശ​നി​യാ​ഴ്ച ചെ​റു​തു​രു​ത്തി​യി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ത​പാ​ൽ വോ​ട്ട് എ​ണ്ണി​ത്തു​ട​ങ്ങി​യ​ത് മു​ത​ൽ സി.​പി.​എം ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. 1486 ത​പാ​ൽ വോ​ട്ടു​ക​ളി​ൽ 568 എ​ണ്ണം എ​ൽ.​ഡി.​എ​ഫ് നേ​ടി. 489 വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു. 13 റൗ​ണ്ടു​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ന്ന​ത്. ഈ ​റൗ​ണ്ടു​ക​ളി​ലെ​ല്ലാം എ​ൽ.​ഡി.​എ​ഫ് ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. ഒ​മ്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു.​ആ​ർ. പ്ര​ദീ​പ്‌ ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. കോ​ൺ​ഗ്ര​സ്‌ ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലും അ​വ​ർ​ക്ക് ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും വി​ജ​യം ഉ​റ​പ്പ് എ​ന്ന ആ​ത്മ​വി​ശ്വാ​സം അ​വ​സാ​ന നി​മി​ഷം വ​രെ കോ​ൺ​ഗ്ര​സ്‌, യു.​ഡി.​എ​ഫ് ക്യാ​മ്പു​ക​ൾ നി​ല​നി​ർ​ത്തി​യി​രു​ന്നു. ആ​ദ്യം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത​ട​ക്കം പ്ര​ചാ​ര​ണ​ത്തി​ൽ യു.​ഡി.​എ​ഫ് വ​ള​രെ മു​ന്നി​ലാ​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത കോ​ൺ​ഗ്ര​സ്‌ ഇ​ട​ങ്ങ​ൾ പോ​ലും അ​വ​രെ പി​ന്തു​ണ​ച്ചി​ല്ല. ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലാ​ണ് കൃ​ത്യ​മാ​യി പ്ര​തി​ഫ​ലി​ച്ച​ത്. വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും 35000 വോ​ട്ടു​ക​ൾ നേ​ടു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ബി.​ജെ.​പി നേ​താ​ക്ക​ൾ സ്വ​കാ​ര്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. 33609 വോ​ട്ടു​ക​ൾ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി കെ. ​ബാ​ല​കൃ​ഷ്ണ​ൻ നേ​ടി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി ചേ​ല​ക്ക​ര​യി​ൽ നേ​ടി​യ​തി​നേ​ക്കാ​ൾ 5000ത്തോ​ളം വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ.

യു.​ഡി.​എ​ഫി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വെ​ല്ലു​വി​ളി​ച്ചാ​ണ് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ പി​ന്തു​ണ​യോ​ടെ എ​ൻ.​കെ. സു​ധീ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. സു​ധീ​റി​ന് 3920 വോ​ട്ടു​ക​ൾ കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും വ​ലി​യ ച​ല​നം സൃ​ഷ്ടി​ച്ചി​ല്ല.

Tags:    
News Summary - U. R. Pradeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.