പാളത്തിൽ വിള്ളൽ; ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് പിടിച്ചിട്ടു

കൊച്ചി: എറണാകുളം-തൃശൂര്‍ പാതയില്‍ ഒരിക്കല്‍ കൂടി തലനാരിഴക്ക് ട്രെയിന്‍ ദുരന്തമൊഴിവായി. വെള്ളിയാഴ്ച രാവിലെ ചെന്നൈ-ആലപ്പി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് കടന്ന് പോകുന്നതിനിടെയാണ് കളമശ്ശേരിക്കും ഇടപ്പള്ളിക്കുമിടയില്‍ വട്ടേക്കുന്നം ട്രാക്കില്‍ വിള്ളല്‍ കണ്ടത്തെിയത്. റെയില്‍വേ പട്രോളിങ്ങ് സംഘാംഗം ഉടന്‍ വിവരം കൈമാറിയതിന്‍െറ അടിസ്ഥാനത്തില്‍ അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിയതോടെയാണ് വന്‍ ദുരന്തം വഴിമാറിയത്.

ട്രെയിനിന്‍െറ മൂന്ന് കോച്ചുകള്‍ വിള്ളല്‍ മറികടന്നിരുന്നു. നാലാമത്തെ കോച്ചിന്‍െറ ചക്രം വിള്ളലിന് മുകളില്‍ കയറിയ നിലയിലുമായിരുന്നു. ഇതേ തുടര്‍ന്ന് ചെന്നൈ-ആലപ്പി എക്സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം ബംഗളൂരു ഇന്‍റര്‍സിറ്റി എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, കേരള എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വൈകി. മറ്റ് ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണവും ഏര്‍പ്പെടുത്തി.
ചെന്നൈ-ആലപ്പി എക്സ്പ്രസ് കടന്നുപോകുന്നതിന് 15 മിനിറ്റ് മുമ്പ് 9.05നാണ് റെയില്‍വേ പട്രോളിങ് സംഘാംഗം വിള്ളല്‍ കണ്ടത്തെിയത്. തുടര്‍ന്ന് വിവരം അറിയിച്ചെങ്കിലും ട്രെയിന്‍ കളമശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതിനാലാണ് മൂന്ന് കോച്ചുകള്‍ വിള്ളല്‍ മറികടന്നശേഷം നിന്നത്. ജോയന്‍റ് പ്ളേറ്റുകള്‍ ഘടിപ്പിച്ച് വിള്ളല്‍ അടുപ്പിച്ചശേഷം 9.30ഓടെയാണ് ഇവിടെ ഗതാഗതം പുന:സ്ഥാപിച്ചത്.

 


പാളത്തില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയ റെയില്‍വേ പിന്നീടാണ് ഇവിടെ പാളം മാറ്റി സ്ഥാപിക്കുക.
പതിവ് സമയം തെറ്റി ഒരുമണിക്കൂര്‍ വൈകിയത്തെിയ ചെന്നൈ-ആലപ്പി സൂപ്പര്‍ഫാസ്റ്റ് ആലുവ പിന്നിട്ടശേഷം വേഗം കൂട്ടിയാണ് സഞ്ചരിച്ചിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. അവധിക്കാലമായതോടെ പതിവിലേറെ തിരക്കുണ്ടായിരുന്ന ട്രെയിനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞ കോച്ചുകളാണ് വിള്ളല്‍ മറികടന്നത്. സാധാരണ ഗതിയില്‍ 7.50ന് ആലുവയിലത്തെുന്ന ട്രെയിന്‍ വെള്ളിയാഴ്ച 8.50ഓടെയായിരുന്നു എത്തിയത്.
കഴിഞ്ഞ 28നാണ് കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.