കെ. ബാബുവിനെതിരായ കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു

കൊച്ചി: കെ. ബാബുവിനെതിരായ അനധികൃത സ്വത്ത്‌സമ്പാദന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിപുലീകരിച്ചു. ഒരു ഡി.വൈ.എസ്.പി ഉൾപ്പെടെ നാലുപേരേകൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. എറണാകുളം വിജിലൻസ് സെൽ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വേണുഗോപാലടക്കം നാലു പേരാണ് വിപുലീകരിച്ച സംഘത്തിലുള്ളത്.

അഞ്ച് സംഘങ്ങളായാണ് വിജിലന്‍സ്  ഇനി കേസ് അന്വേഷിക്കുക. കേരളത്തിന് പുറത്തുപോയും സംഘം വിവരങ്ങള്‍ ശേഖരിക്കും. ഒരു സംഘം ബാബുവിന്റെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോകും. തമിഴ്‌നാട്ടിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വിജിലന്‍സ് ആണ്ടിപ്പെട്ടി കടമലൈക്കുണ്ട് താലൂക്ക് സബ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.