തൃശൂര്‍: വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട്ടെ തിരുവിഴാംകുന്ന് ഫാമിലെ ബ്രൂസെല്ളോസിസ് രോഗം (മാള്‍ട്ടാ പനി) ബാധിച്ച 84 കന്നുകാലികളെ ദയാവധം നടത്താന്‍ തീരുമാനം. രോഗം മനുഷ്യരിലേക്ക് പകരുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
രോഗം ബാധിച്ച ഇവയെ കൊല്ലാന്‍ വെറ്ററിനറി സര്‍വകലാശാലയുടെ ക്യാമ്പ് ഓഫിസില്‍ രജിസ്ട്രാര്‍ ജോസഫ് മാത്യുവിന്‍െറ നേതൃത്വത്തില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും യോഗത്തിലാണ് തീരുമാനിച്ചത്. ദയാവധം ഏതുരീതിയില്‍ വേണമെന്ന് മൃഗസംരക്ഷണ ബോര്‍ഡിനും അനിമല്‍ ഹസ്ബെന്‍ഡറി ഡയറക്ടര്‍ക്കും തീരുമാനിക്കാമെന്നും രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് ഫാമിലെ 84 കന്നുകാലികള്‍ക്കാണ് ബ്രൂസെലോസിസ് സ്ഥിരീകരിച്ചത്. ഫാമില്‍ ഒന്നരവര്‍ഷം മുമ്പ് രോഗബാധ കണ്ടത്തെിയിട്ടും 30 ശതമാനത്തോളം കാലികളില്‍ പടരുന്നതുവരെ സര്‍വകലാശാല മറച്ചുവെക്കുകയായിരുന്നു. സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍െറ പ്രത്യേക സംഘത്തിന്‍െറ പരിശോധനയിലാണ് രോഗബാധ കണ്ടത്തെിയത്.
രോഗബാധയുള്ളവയെ മണ്ണുത്തിയിലെ പ്ളാന്‍റിലത്തെിച്ച് കൊല്ലാനാണ് സര്‍വകലാശാല നേരത്തേ തീരുമാനിച്ചത്. എന്നാല്‍, രോഗബാധയുള്ളവയെ യാത്ര ചെയ്യിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പകരാനിടയുണ്ടെന്നതിനാല്‍ ഈ നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലായിരുന്നു അടിയന്തര യോഗം. രോഗം ബാധിച്ചവയെ എങ്ങനെ, എവിടെവെച്ച് കൊല്ലണം എന്നതായിരുന്നു പ്രധാനവിഷയം.
മയക്കി മരുന്ന് കുത്തിവെച്ച് കൊല്ലാനാണ് ആലോചന. മണ്ണുത്തിയിലേക്ക് മാറ്റുന്നതിനെ ബോര്‍ഡ് എതിര്‍ത്തതിനാല്‍ തിരുവിഴാംകുന്ന് ഫാമില്‍തന്നെ നടത്തുന്നതും പരിഗണിച്ചു. നിയമവിധേയ മാര്‍ഗങ്ങളിലൂടെ ഒരാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കാനാണ് ധാരണ.
മാള്‍ട്ടാ പനിയുള്ള കാലികളുടെ പാല്‍ കുടിക്കുകയോ, ശരിയായി പാചകം ചെയ്യാത്ത മാംസം കഴിക്കുകയോ ചെയ്താല്‍ മനുഷ്യരിലേക്ക് പകരാമെന്ന് വിദഗ്ധര്‍ പറയുന്നു.
ബാക്ടീരിയ പരത്തുന്ന ഈ രോഗം ശരീരകോശങ്ങളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചാല്‍ മന്ദത, ഗര്‍ഭഛിദ്രം, സന്ധിവേദന എന്നിവയുണ്ടാകാം. വിട്ടുവിട്ടുള്ള പനിയാണ് ലക്ഷണം. മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെയാണ് പകരുക. ഇതിനിടെ ഗൗരവതരമായ, പകരുന്ന രോഗമാണെന്ന് സ്ഥിരീകരിച്ചിട്ടും മൃഗസംരക്ഷണ വകുപ്പിനെ ഇക്കാര്യം അറിയിച്ചിട്ടില്ളെന്ന് ആക്ഷേപമുണ്ട്.
ജന്തുജന്യരോഗം മനുഷ്യരിലേക്കും പടരുന്നു
തൃശൂര്‍: വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് മണ്ണാര്‍ക്കാട്ടെ തിരുവിഴാംകുന്ന് ഫാമിലെ പശുക്കളില്‍ കണ്ടത്തെിയ ബ്രൂസെല്ളോസിസ് (മാള്‍ട്ടാ പനി) മനുഷ്യരിലേക്കും പകര്‍ന്നതായി സൂചന. ജില്ലയിലെതന്നെ ഒരു സ്ത്രീയുള്‍പ്പെടെ നാലുപേര്‍ക്കാണ് രോഗം ബാധിച്ചതായി സംശയിക്കുന്നത്.
വിട്ടുവിട്ടുള്ള പനി, ശരീരവേദന എന്നിവയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് മൃഗങ്ങളില്‍നിന്ന് പകരാവുന്ന രോഗമാണിതെന്ന് കണ്ടത്തെി ചികിത്സ നടത്തിയത്. മൂന്നുമാസത്തിനിടെ പാലക്കാടുനിന്ന് അഞ്ചുപേരാണ് ഇങ്ങനെ രോഗം ബാധിച്ച് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കമോ, വായുവിലൂടെയോ, രോഗാണുവാഹിയായ മൃഗത്തിന്‍െറ മാംസവും പാലും വേവിക്കാതെ ഉപയോഗിക്കുന്നതിലൂടെയോ ആണ് രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. തിരുവിഴാംകുന്ന് ഫാമിന് സമീപപ്രദേശമായ അലനെല്ലൂര്‍ സ്വദേശി, തുകല്‍ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന തത്തമംഗലം സ്വദേശി, ചിറ്റൂര്‍ പൊല്‍പ്പള്ളി സ്വദേശിനിയായ യുവതി , പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിലാണ് രോഗലക്ഷണങ്ങളോടെ ഇവര്‍ ചികിത്സ തേടിയത്. വിട്ടുവിട്ടുള്ള പനിയും സന്ധിവേദനയും കണ്ടതിനത്തെുടര്‍ന്ന് നടത്തിയ രക്ത പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഫാമില്‍ 84 കന്നുകാലികള്‍ക്ക് രോഗബാധ കണ്ടത്തെിയിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ നടപടിയെടുക്കാതെ മൂടിവെക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് മനുഷ്യരിലേക്കും രോഗബാധ പടര്‍ന്നതായി തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.