കാസര്‍കോട്: നിയമം അറിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാവാന്‍ എന്ത് യോഗ്യത വേണം? ഈ മോഹത്തില്‍ ജീവിക്കുന്ന ഇടപ്പള്ളിക്കാരന്‍ നസീറിന് ഇപ്പോള്‍ പത്ത് ബിരുദാനന്തര ബിരുദങ്ങളുണ്ട്. 11ാമതിന്‍െറ ഫലം കാത്തിരിക്കുന്നു. ഇതിനു പുറമെ കേരള സര്‍വകലാശാല പുതുതായി ആരംഭിച്ച ഹ്യൂമന്‍ റൈറ്റ്സ് കോഴ്സില്‍ പിഎച്ച്.ഡിക്ക് പ്രവേശം ലഭിച്ചു. അതുകഴിഞ്ഞ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നും ഒരു പിഎച്ച്.ഡി കൂടി എടുക്കണം. ഇപ്പോള്‍ നസീറിന് ഇത്രയേ പറയാന്‍ കഴിയൂ. പ്രായം 45 മാത്രമേ ആയുള്ളൂവെന്നതിനാല്‍ വി.എ. നസീര്‍ എന്ന അഭിഭാഷക അധ്യാപകന്‍െറ കണ്ണില്‍ ഇപ്പോഴുമുണ്ട് ഒരു പ്ളസ് ടു വിദ്യാര്‍ഥിയുടെ പഠനത്തിളക്കം. കണ്ണൂര്‍, പോണ്ടിച്ചേരി സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ഗെസ്റ്റ് ലെക്ചററായ ഇദ്ദേഹത്തിന് മനുഷ്യാവകാശ വിഷയത്തില്‍ അധ്യാപകനാവാനാണ് ആഗ്രഹം. എറണാകുളം ഇടപ്പള്ളി നോര്‍ത് തട്ടാരപറമ്പില്‍ ഹൗസില്‍ വി. അലിയുടെയും ജമീലയുടെയും മകനാണ് നസീര്‍.
എറണാകുളം ലോ കോളജില്‍നിന്നും ബി.എ.ബി.എല്‍ നേടിയപ്പോള്‍, ഓസ്റ്റിന്‍ ജോസഫ് എന്ന സുഹൃത്ത് നിരവധി പി.ജികള്‍ കരസ്ഥമാക്കുന്നതാണ് പ്രചോദനമായത്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്നും വിനോദ സഞ്ചാരത്തിലും ഇന്‍റര്‍നാഷനല്‍ ബിസിനസിലും രണ്ട് എം.ബി.എകള്‍, കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍.എം, അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍നിന്ന് മനുഷ്യാവകാശ വിഷയത്തില്‍ എം.എ, ഇംഗ്ളീഷ് എം.എ, കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ എം.എ, ഭാരതിയാര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് വിമന്‍ സ്റ്റഡീസ്, മധുര കാമരാജ് യൂനിവേഴ്സിറ്റിയില്‍നിന്ന് ക്രിമിനോളജി, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്സ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ എം.എ എന്നിങ്ങനെ നീളുന്നു നസീറിന്‍െറ ബിരുദാനന്തര ബിരുദ പരമ്പര. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഗാന്ധിയന്‍ സ്റ്റഡീസില്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിയമം, മനുഷ്യാവകാശ പ്രവര്‍ത്തനം എന്ന തന്‍െറ ഇഷ്ട വിഷയത്തെ ശക്തിപ്പെടുത്തുന്നതാണ് നസീറിന്‍െറ എല്ലാ പി.ജികളും. ഏറ്റവുമൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സെന്‍റര്‍ ഫോര്‍ പാര്‍ലമെന്‍ററി സ്്റ്റഡീസ് കോഴ്സില്‍ മൂന്നാം റാങ്കും നേടി.
ആരോഗ്യ വകുപ്പില്‍ എല്‍.ഡി ക്ളര്‍ക്കായിരുന്ന നസീര്‍ അത് ഉപേക്ഷിച്ചാണ് പി.ജിക്ക് പിന്നാലെ പോകുന്നത്. ഇപ്പോള്‍ പി.എസ്.സി ലീഗല്‍ അസിസ്റ്റന്‍റ് പരീക്ഷയുടെ റാങ്ക് പട്ടികയിലുണ്ട്. വിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.