ആറന്മുള വള്ളംകളി: മല്ലപ്പുഴശ്ശേരിയും തൈമറവുംകരയും ജേതാക്കൾ

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം ജേതാക്കൾ.  ബി ബാച്ചിൽ തൈമറവുംകര പള്ളിയോടവും കിരീടം നേടി.  എബാച്ചിൽ  1350 മീറ്റർ ദൂരം അഞ്ച്​ മിനിട്ട്​ 19 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ മല്ലപ്പുഴശ്ശേരി ഒന്നാം സ്ഥാനത്തെത്തിയത്​. ഇതേ ഇനത്തിൽ മേലുംകര പള്ളിയോടം രണ്ടാം സ്ഥാനവും മരാമൺ പള്ളിയോടം മൂന്നാം സ്ഥാനവും നേടി. വള്ളംകളി മന്ത്രി മാത്യു ടി. തോമസ് ഉദ്​ഘാടനം ചെയ്​തു.

പള്ളിയോടങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയ ബി ബാച്ചി​​െല ഫൈനലിൽ ആവേശകരമായ മത്സരമാണ്​ നടന്നത്​. ഫോ​േട്ടാഫിനിഷിലാണ്​ തൈമറവുംകര ജേതാക്കളായത്​. ​ൈതമറവുംകര ആറ്​ മിനിട്ട്​ 29 സെക്കൻഡിൽ ഫിനിഷിങ്​ ലൈൻ തൊട്ടപ്പോൾ ഒാരോ സെക്കൻഡുകൾ പിന്നിലെത്തിയ വന്മഴി പള്ളിയോടം രണ്ടാം സ്ഥാനവും  മംഗലം പള്ളിയോടം മൂന്നാം സ്ഥാനവും നേടി. ബി ബാച്ചി​െൻ ഫൈനലിൽ മംഗലം പള്ളിയോടം മറിഞ്ഞത് ആശങ്കക്കിടയാക്കി. ഫിനിഷിങ്​ പോയൻറിലെത്തിയതിന്​ ശേഷമാണ്​ പള്ളിയോടം മറിഞ്ഞത്.  

കർശന സുരക്ഷയിലാണ് ഇത്തവണ വള്ളംകളി നടന്നത്​. പമ്പയിലെ മണൽപുറ്റിൽ തട്ടി പള്ളിയോടം മറിഞ്ഞ് രണ്ടുപേർ മരിക്കാൻ ഇടയായ പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയത്​. നാല് സ്പീഡ് ബോട്ട് ഉൾപ്പെടെ 12 ബോട്ടുകൾ ജലമേളക്ക് സുരക്ഷയൊരുക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പമ്പയുടെ തീരത്ത് ആയിരത്തോളം പോലീസുകാരെ  വിന്യസിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.