തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വെല്‍ഫെയര്‍ ബ്യൂറോ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നു. പൊലീസുകാരുടെയും കുടുംബാംഗങ്ങളുടെയും അടിയന്തരചികിത്സാ സഹായത്തിനും മറ്റും പണം ലഭ്യമാക്കാനുള്ള പണംകൊണ്ട് കഫറ്റേരിയയും മറ്റുനിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താനുള്ള നീക്കത്തിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ബ്യൂറോയുടെ പണം ഉപയോഗിച്ച് പൊലീസ് ആസ്ഥാനത്ത് കഫറ്റേരിയ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഒരുവിഭാഗം ജീവനക്കാര്‍ രംഗത്തത്തെിയതോടെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും തുടങ്ങി. കഫറ്റേരിയക്ക് പുറമേ സംസ്ഥാനത്ത് പലഭാഗങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനും ആലോചനയുണ്ട്. വെല്‍ഫെയര്‍ ബ്യൂറോയുടെ ധനവിനിയോഗത്തിന് ഓഡിറ്റിങ് ഉണ്ടെന്നാണ് വെപ്പ്. എന്നാലിത് കൃത്യമായി നടക്കാറില്ളെന്ന് ജീവനക്കാര്‍ പറയുന്നു.
ഈ സാഹചര്യം മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള പൊലീസ് തലപ്പത്തെ ചിലരുടെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഒരുവിഭാഗം ആരോപിക്കുന്നു. ഹൃദ്രോഗികള്‍ക്ക് 25,000 രൂപ തിരിച്ചടവില്ലാത്ത ഗ്രാന്‍റായും രണ്ടുലക്ഷം രൂപ വരെ വായ്പയായും ലഭ്യമാക്കുന്ന തരത്തിലാണ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്.
അടിയന്തരസാഹചര്യങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പണം നല്‍കാനും വ്യവസ്ഥയുണ്ട്. ജീവനക്കാര്‍ക്ക് ഗുണകരമായ ഈ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും പരമാവധി ആള്‍ക്കാരെ ഗുണഭോക്താക്കളാക്കണമെന്നുമുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് അവഗണിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകരുതെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
പൊലീസ് ആസ്ഥാനത്ത് നിലവില്‍ ഒരു കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമേയാണ് ജയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ പുതിയ കഫറ്റേരിയ തുടങ്ങുന്നത്. വിഷയത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.