നിയമസഭാ സമിതികളുടെ റിപ്പോർട്ടുകൾ സഭ ചർച്ച ചെയ്യും സ്പീക്കർ

തിരുവനന്തപുരം: നിയമസഭാ സമിതികളുടെ ശിപാർശകൾ സർക്കാർ ഗൗരവമായി എടുക്കാറില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രാധാന്യമുള്ള റിപ്പോർട്ടുകൾ വരുന്ന സഭാ സമ്മേളനത്തിൽ ചർച്ച ചെയ്യും. ബജറ്റിന്‍റെ വകുപ്പു തിരിച്ചുള്ള ചർച്ചയുണ്ടാകും. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ്, നെൽവയൽനീർത്തട സംരക്ഷണം, അടിസ്ഥാന സൗകര്യ നിക്ഷേപനിധി എന്നിവ സംബന്ധിച്ച ഭേദഗതി ബില്ലുകൾ പരിഗണിക്കും. പ്രാദേശിക വിഷയങ്ങൾ മാത്രമല്ലാതെ പൊതുവിഷയങ്ങളും സബ്മിഷനുകളായി ഉന്നയിക്കാൻ അംഗങ്ങൾ തയാറാകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിക്കും പാർട്ടി എം.എൽ.എമാർക്കും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള അനുമതി നൽകും. ഉമ്മൻചാണ്ടിക്കും ഒ. രാജഗോപാലിനും ഇടയിൽ മുൻനിരയിൽ തന്നെയാവും കെ.എം. മാണിയുടെ ഇരിപ്പടം. നിയമസഭാ നടപടികൾ കടലാസ് രഹിതമാക്കുന്നതിന്‍റെ ഭാഗമായി എം.എൽ.എമാർക്ക് ഐ.ടി സേവനങ്ങളിൽ പരിശീലനം നൽകും. 26ാം തീയതി ആരംഭിക്കുന്ന 14ാം നിയമസഭയുടെ രണ്ടാം സമ്മേളനം 29 ദിവസത്തിന് ശേഷം നവംബർ പത്തിന് അവസാനിക്കുമെന്നും സ്പീക്കർ അറിയിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.