സ്കൂൾ കുട്ടികളിൽ 20.73 ശതമാനം മലപ്പുറത്ത്; കുറവ് പത്തനംതിട്ടയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ സ്കൂൾ കുട്ടികളിൽ 20.73 ശതമാനവും മലപ്പുറം ജില്ലയിൽ. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ളത് 7,76,683 വിദ്യാർഥികളാണ്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലും ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ജില്ലയും മലപ്പുറമാണ്. 82,932 കുട്ടികളുള്ള പത്തനംതിട്ട (2.21ശതമാനം) ജില്ലയാണ് എണ്ണത്തിൽ കുറവ്.

ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം, എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവാണ്. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളില്‍ 56 ശതമാനം (20,96,846) പേര്‍ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44 ശതമാനം (16,49,801) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.

കുട്ടികളുടെ എണ്ണം സ്കൂൾ അടിസ്ഥാനത്തിൽ

സർക്കാർ 1223554

എയ്ഡഡ് 2181170

അൺ എയ്ഡഡ് 341923

ആകെ 3746647

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം, ആകെ കുട്ടികൾ ജില്ല തിരിച്ച്:

തിരുവനന്തപുരം 141955, 112756, 35948, 290659

കൊല്ലം 98595, 124392, 17294, 240281

പത്തനംതിട്ട 22357, 53640, 6935, 82932

ആലപ്പുഴ 59277, 104930, 6394, 170601

കോട്ടയം 24299, 115060, 11588, 150947

ഇടുക്കി 31748, 60665, 7203, 99616

എറണാകുളം 53695, 174322, 32764, 260781

തൃശൂർ 67312, 214167, 33420, 314899

പാലക്കാട് 120526, 195110, 36259, 351895

മലപ്പുറം 257371, 434451, 84861, 776683

കോഴിക്കോട് 114015, 252734, 23229, 389978

വയനാട് 55442, 48682, 6243, 110367

കണ്ണൂർ 79138, 217233, 16902, 313273

കാസർകോട് 97824, 73028, 22883, 193735

Tags:    
News Summary - 20.73 percent of school children in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.