തിരുവനന്തപുരം: പത്തനംതിട്ടയിലും കണ്ണൂരിലും പരക്കെയുണ്ടായ ആക്രമണത്തെ തുടർന്ന് 237 പേരെ കരുതൽ തടങ്കലിലെടുത്ത ിട്ടുെണ്ടന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അതിൽ 204 പേർ പത്തനം തിട്ടയിൽ നിന്നും 33പേർ കണ്ണൂരിൽ നിന്നുമുള്ളവരാണ്.
സംസ്ഥാനത്ത് സമാധാനാന്തരീക്ഷം പുലർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കണ്ണൂരിൽ സി.പി.എം നേതാക്കളുടെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികളെ ഉടൻ പിടികൂടാനും നിർദേശം നൽകിയിട്ടുെണ്ടന്നും ഡി.ജി.പി വ്യക്തമാക്കി.
വെള്ളിയാഴ്ചത്തെ അക്രമസംഭവങ്ങളിൽ പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത76 കേസുകളുമായി ബന്ധപ്പെട്ട് 110 പേർ അറസ്റ്റിലായിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.