നെടുമ്പാശ്ശേരി: 25 കോടിയുടെ കൊക്കെയ്നുമായി പിടിയിലായ ഫിലിപ്പീൻസ് സ്വദേശിനി ബിയാഗ് ജോന്ന ഡി ടോറസ് കൊച്ചിയിലെ ഹോട്ടലിൽ െവച്ചാണ് കൊക്കെയ്ൻ കൈമാറാൻ ലക്ഷ്യമിട്ടിരുന്നതെന്ന് കേന്ദ്ര നാർകോട്ടിക് കൺേട്രാൾ ബ്യൂറോയുടെ ചോദ്യംചെയ്യലിൽ വെളിപ്പെട്ടു. ഓൺലൈനിലൂടെ സാവോപോേളായിൽനിന്നാണ് കൊച്ചിയിലെ പ്രസിഡൻസി ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നത്. മയക്കുമരുന്നുമായി ഇവർ എത്തുന്ന വിവരം നേരത്തേ ലഭിച്ചതിനാൽ വിമാനത്താവളത്തിൽ െവച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ ഹോട്ടലിൽ മുറി ബുക്ക് ചെയ്ത മറ്റുള്ളവരുടെയെല്ലാം വിവരം ശേഖരിച്ചിട്ടുണ്ട്. ഈ വിവരം മറ്റാർക്കും കൈമാറരുതെന്ന് കർശന നിർദേശവും അന്വേഷണ സംഘം ഹോട്ടലുകാർക്ക് നൽകിയിട്ടുണ്ട്.
ആദ്യം ചോദ്യം ചെയ്തപ്പോൾ നെടുമ്പാശ്ശേരിയിൽനിന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചതെന്നായിരുന്നു യുവതി വെളിപ്പെടുത്തിയത്. ഹോട്ടലിൽ ഇവരെ കാത്തുനിന്നവർ ആരൊക്കെയാണെന്ന് കണ്ടെത്തുന്നതിന് ഇത് തടസ്സമായി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഹോട്ടലിൽ മുറി ബുക്ക് ചെയ്ത വിവരം വെളിപ്പെടുത്തിയത്. നവംബറിൽ 15 കോടിയുടെ കൊക്കെയ്നുമായി പരേഗ്വ സ്വദേശിയെ വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഈ കേസിെൻറ തുടരന്വേഷണത്തിലാണ് യുവതി എത്തുന്ന വിവരം നാർകോട്ടിക് കൺേട്രാൾ ബ്യൂറോക്ക് ലഭിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഉൾപ്പെടെ ഒരു ഏജൻസിക്കും വിവരം നൽകാതെയാണ് നാർകോട്ടിക് കൺേട്രാൾ ബ്യൂറോ നേരിട്ടെത്തി പിടികൂടിയത്. 4000 ഡോളറാണ് ഇടനിലക്കാരിയായ ബിയാഗ് ജോന്നക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ മുൻകൂറായി നിശ്ചിത തുക നൽകുകയും ചെയ്തിരുന്നു.
പാസ്പോർട്ട് നൽകിയത് ഹോേങ്കാങ്ങിൽനിന്ന്
നെടുമ്പാശ്ശേരി-: മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ ഫിലിപ്പീൻസ് സ്വദേശിനി വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിലേക്ക് ഇതിനുമുമ്പ് എത്തിയിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നു. ഫിലിപ്പീൻസ് സ്വദേശിനിയായ ഇവരുടെ നിലവിെല പാസ്പോർട്ട് ഹോേങ്കാങ്ങിൽനിന്നാണ് വിതരണം ചെയ്തിട്ടുള്ളത്. ഇവർ ഹോേങ്കാങ്ങിൽ ഏറെ നാളായി കുട്ടികളെ പരിപാലിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് തങ്ങുകയാണെന്നാണ് വെളിപ്പെടുത്തിയത്. അതിനിെട എംബസി വഴി പാസ്പോർട്ട് പുതുക്കിയെന്നാണ് ഇവർ പറയുന്നത്. ഇവരുടെ പാസ്പോർട്ടിൽ ഇന്ത്യയിലേക്ക് ഇതിനുമുമ്പ് എത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ബ്രസീലിൽനിന്ന് ഹോേങ്കാങ്ങിലേക്ക് ഇവർ നിരന്തരം യാത്രചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽനിന്നുതന്നെ ബ്രസീലിലെ സാവോപോേളായിൽനിന്ന് മയക്കുമരുന്ന് ഇവർ ഹോേങ്കാങ്ങിലേക്ക് എത്തിച്ച് അവിടെനിന്ന് മറ്റാരെയെങ്കിലും ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് കടത്തിയിരിക്കാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.