കൊച്ചി: മദ്യലഹരിയിൽ അതിരുവിട്ട ലോകകപ്പ് ഫുട്ബാൾ വിജയാഘോഷം ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്ത പ്രതികൾ അറസ്റ്റിൽ. മർദനത്തിനിടെ സിവിൽ പൊലീസ് ഓഫിസറായ ലിബിൻ രാജിനെ കാലിൽപിടിച്ച് നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തിരുന്നു.
കലൂർ സ്വദേശികളായ ബാങ്ക് റോഡ് നിലവരത്ത് വീട്ടിൽ അരുൺ ജോർജ്(31), പോണോത്ത് റോഡ് തടങ്ങാട് വീട്ടിൽ ശരത്(32), പോണോത്ത് റോഡ് പൂവങ്കേരി വീട്ടിൽ റിവിൻ (33) എന്നിവരെയാണ് നോർത്ത് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം.
അർജന്റീന-ഫ്രാൻസ് ലോകകപ്പ് ഫുട്ബാൾ മത്സരം കഴിഞ്ഞയുടനെ മദ്യലഹരിയിൽ പ്രതികൾ കലൂരിൽ നടത്തിയ ആഘോഷത്തിനിടെ വഴിതടയുകയും പൊതുജനങ്ങൾക്ക് നേരെ ഭീഷണി ഉയർത്തുകയുമായിരുന്നു. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നോർത്ത് പൊലീസ് സ്റ്റേഷനിലെ ലിബിൻ രാജ്, ബിബിൻ എന്നീ ഉദ്യോഗസ്ഥരെ സംഘം ആക്രമിച്ചത്.
ഇന്നലെ കണ്ണൂരിൽ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റിരുന്നു. കൊല്ലത്തും തിരുവനന്തപുരത്തും സംഘർഷം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.