തിരുവനന്തപുരം: ദക്ഷിണറെയിൽവേക്ക് കീഴിലെ 36 പാസഞ്ചർ, മെമു സർവിസുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാൻ റെയിൽവേ ബോർഡിെൻറ അനുമതി. കേരളത്തിലടക്കം ഒാടുന്ന പാസഞ്ചർ സർവിസുകൾ എക്സ്പ്രസുകളാകുന്നതോടെ ഹ്രസ്വദൂരയാത്ര അവതാളത്തിലാകും. ചെറുസ്റ്റേഷനുകളുടെ റെയിൽ കണക്റ്റിവിറ്റി നഷ്ടപ്പെടുമെന്നതിനൊപ്പം യാത്രാചെലവുമേറും. ചെറിയ ദൂരത്തേക്കാണെങ്കിലും എക്സ്പ്രസ് നിരക്കാണ് നൽകേണ്ടിവരുക. ഫലത്തിൽ നിലവിലേതിനെക്കാൾ മൂന്ന് - നാല് ഇരട്ടി വരെ ചാർജ് വർധിക്കും. പാസഞ്ചർ ട്രെയിനിലെ മിനിമം നിരക്ക് 10 രൂപയാണെങ്കിൽ എക്സ്പ്രസുകളാകുന്നതോടെ 35-40 രൂപയായി ഉയരും.
പാസഞ്ചറുകൾ എക്സ്പ്രസുകളാക്കുന്നത് സംബന്ധിച്ച് ജൂണിലാണ് റെയിൽവേ ബോർഡിൽ ശിപാർശ സമർപ്പിച്ചിരുന്നത്. കോവിഡ് സാഹചര്യത്തെ തുടർന്ന് നടപടി നീണ്ടെങ്കിലും ഒടുവിൽ റെയിൽവേ ബോർഡ് പച്ചക്കൊടി കാട്ടുകയായിരുന്നു. സ്വകാര്യവത്കരണനീക്കങ്ങൾ സജീവമാകുന്നതിന് പിന്നാെലയാണ് സാധാരണക്കാർക്ക് ആശ്രയമാകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും റെയിൽവേ നിഷ്കരുണം അവസാനിപ്പിക്കുന്നത്.
നാഗർകോവിൽ-കോട്ടയം, തൃശൂർ-കണ്ണൂർ, മംഗളൂരു-കോഴിക്കോട്, കോട്ടയം-നിലമ്പൂർ, ഗുരുവായൂർ-പുനലൂർ, പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി പാസഞ്ചറുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്റ്റോപ്പുകൾ അവസാനിപ്പിക്കുന്നതോടെ ഗ്രാമീണമേഖലയിൽ നിന്നടക്കം 10-15 കിലോമീറ്റർ വരെ റോഡ് മാർഗം അധികം സഞ്ചരിച്ചാലേ പ്രധാന സ്റ്റേഷനുകളിെലത്താനാകൂ. ഗ്രാമീണമേഖലയെ ബന്ധിപ്പിച്ചാണ് പാസഞ്ചറുകൾ ഒാടുന്നത്. ഇവ എക്സ്പ്രസുകളാകുകയും സ്റ്റോപ്പുകളില്ലാതാവുകയും ചെയ്യുന്നതോടെ ഇൗ ബന്ധം നഷ്ടപ്പെടും. ദൈനംദിന സർവിസുകൾ ആരംഭിക്കുന്ന മുറക്ക് പുതിയ ടൈംടേബിൾ പ്രകാരമായിരിക്കും ഇൗ 'എക്സ്പ്രസ് ട്രെയിനുകൾ' ഒാടുകയെന്നാണ് വിവരം.
സാധാരണ സർവിസുകൾക്ക് പകരം അവയുടെ സമയത്ത് സ്പെഷൽ ട്രെയിനുകളാണ് ഇപ്പോൾ ഒാടിക്കുന്നത്. പൂർണമായും റിസർവേഷൻ മാത്രമാണ് ഇൗ െട്രയിനുകളിലുള്ളത്. റെയിൽവേ ജീവനക്കാർക്കുള്ളതൊഴികെ ഒരുവിധ കൺെസഷനുകളുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.