പട്ടികവർഗ വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 38.66 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: പട്ടികവർഗ വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 38.66 കോടി രൂപ അനുവദിച്ചു. എസ്.എൻ.എ അക്കൗണ്ടായ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് നൽകാനാണ് അനുമതി നൽകിയത്.

2024-25 ലെ പട്ടികവർഗ വിദ്യാർഥികൾക്കായുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഒന്നാം ഗഡു തുകയായ 17.50 കോടി രൂപയും. 2023-24 ലെ കുടിശ്ശിക തുകയായ 11.49 കോടി രൂപയും ഉൾപ്പടെ ആകെ 29.00 കോടി രൂപ, കേന്ദ്ര സർക്കാരിൽ നിന്നും അനുവദിച്ചിരുന്നു.

എസ്.എൻ.എ അക്കൗണ്ടായ സൗത്ത് ഇന്ത്യൻ ബാങ്കിലെ അക്കൗണ്ടിലേയ്ക്ക് ട്രാൻസ്പർ ചെയ്യുന്നതിനുള്ള അനുമതിയും ലഭ്യമാക്കണമെന്ന് പട്ടികവർഗ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിഹിതമായി 9.66 കോടി രൂപയും ചേർത്ത് 38.66 കോടി രൂപ അനുവദിച്ചത്.

Tags:    
News Summary - 38.66 crore rupees have been sanctioned for post-matric scholarship to Scheduled Tribe students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.