തിരുവനന്തപുരം: ആഗസ്റ്റ് മുതൽ അടുത്ത വർഷം േമയ് വരെ ആവശ്യകതയിൽ 500 മുതൽ 1500 വരെ മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്ത് ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി. കമീഷൻ റദ്ദാക്കിയ കരാർ പ്രകാരമുള്ള വൈദ്യുതി ഒഴിവാക്കിയാണിത്. കേരളത്തിലെ ഉൽപാദനവും പുറത്തുനിന്ന് ലഭിക്കുന്നതും ചേർത്താലാണ് ഇത്രയും കുറവ് അടുത്ത കാലവർഷം വരെ ഉണ്ടാകുമെന്ന കണക്ക് കെ.എസ്.ഇ.ബി െറഗുലേറ്ററി കമീഷന് സമർപ്പിച്ചത്.
500 മെഗാവാട്ട് വാങ്ങാനുള്ള പുതിയ കരാർ ഉണ്ടാക്കിയാലും കിട്ടിത്തുടങ്ങാൻ ജനുവരിയെങ്കിലുമാകും. കാലവർഷം ദുർബലമായതിനാൽ കടുത്ത വൈദ്യുതിക്ഷാമം നേരിടുകയാണ്. സംഭരണികളിൽ വളരെ കുറച്ച് വെള്ളമേയുള്ളൂ. വിപണിയിൽ ലഭ്യമായ വൈദ്യുതിക്ക് ഉയർന്നനിരക്ക് നൽകേണ്ടി വരുന്നു. കെ.എസ്.ഇ.ബിയുടെ സാമ്പത്തിക പ്രതിസന്ധിയും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.