കോഴിക്കോട് : വയനാട് ജില്ലയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് 590 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അതിൽ 18 വയസിന് താഴെയുള്ളവർക്ക് നേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് 213 കേസുകൾ രജിസ്റ്റർ ചെയ്തത്.
വയനാട് ജില്ലയിൽനിന്ന് 256 പേർ സംസ്ഥാനത്തെ വിവിധ ജയിലുകളിലുണ്ട്. അതിൽ ആദിവാസികളായി 96 പേർ തടവിലുണ്ട്. 20 വയസിന് താഴെ പ്രായമുള്ള ഒരാളുമുണ്ട്. മയക്കുമരുന്ന് കേസുകൾ ഉൽപ്പെട്ടവരാണ് 20 പേർ. അതിൽ 12 പേർ 30 വയസിൽ താഴെയുള്ളവരാണ്.
വയനാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 2022 ജനുവരി ഒന്നുമുതൽ നവംമ്പർ 30 വരെ 12,302 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 11 കൊലപാതക കേസുകളുണ്ടെന്നും ഒ.ആർ കേളുവിന് മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.