തിരുവനന്തപുരം: പിണറായി സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ യു.എ.പി.എ ചുമത്തിയത് 60 ഒാളം കേസിൽ. സി.പി.എം അംഗങ്ങളായ അലനും താഹയും ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും കണ്ടാൽ അറിയുന്നവരും അറിയാത്തവരുമായവർ ഉൾപ്പെട്ടതാണ് ഇൗ കേസുകൾ.
പ്രചാരണം തീരാൻ ദിനങ്ങൾ മാത്രം ബാക്കി നിൽക്കുേമ്പാൾ ഭീകരനിയമത്തിെൻറ ദുരുപയോഗം യു.ഡി.എഫ് ഉന്നയിക്കുന്നില്ല. എന്നാൽ, യു.എ.പി.എ ചുമത്തലിൽ എൽ.ഡി.എഫ് സർക്കാറിന് ലഭിച്ച അപ്രതീക്ഷിത പിന്തുണ ബി.ജെ.പിയിൽനിന്നാണ്.
എട്ട് മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ നാലു സംഭവങ്ങൾ ഉൾപ്പെടെയുള്ളതാണ് രജിസ്റ്റർ ചെയ്ത 60 ഒാളം കേസുകൾ. മാവോവാദം രാഷ്ട്രീയ പ്രശ്നമാണെന്നും, രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നുമാണ് ഇടതുപക്ഷത്തിെൻറ നിലപാട്. ഇതിനു വിരുദ്ധമായാണ് അലനും താഹക്കും എതിരെ സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തിയത്.
വിമർശനം ഉയർന്നപ്പോൾ യുവാക്കളെ 'നഗര മാവോവാദികൾ'എന്ന് പൊലീസ് കേന്ദ്രങ്ങൾ മുദ്രകുത്തി.മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ചതിനുവരെ സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തി. ഇത്തരം നടപടിക്കെതിരെ സംസ്ഥാനത്തും പുറത്തും വിമർശനം ഉയർന്നിരുന്നു.
വയനാട്ടിൽ ലുക്ക്മാെൻറ പേരിൽ രണ്ട് യു.എ.പി.എ കേസ് രജിസ്റ്റർ ചെയ്തത് സമാന വിഷയത്തിലായിരുന്നു. മാവോവാദി യോഗം ചേർെന്നന്ന് ആക്ഷേപിച്ചാണ് രാജൻ ചിറ്റിലപ്പിള്ളി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അലൻ, താഹ കേസിൽ പൊലീസ് ആരോപിക്കുന്ന ഉസ്മാനെ മുമ്പ് ബന്ധുവീട്ടിൽ ഉറങ്ങിക്കിടക്കവേ രാത്രി അറസ്റ്റ് ചെയ്ത സംഭവമുണ്ടായി. പക്ഷേ, കോടതി ജാമ്യം നൽകി.
കൂടാതെ യു.എ.പി.എ ചുമത്തി ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടുവകാർ കേസുകളിൽ ജാമ്യം നേടി പുറത്ത് വരുന്നതിനെ തടയുന്നതും സംസ്ഥാന ആഭ്യന്തര വകുപ്പിെൻറ തന്ത്രമാണ്. പുതിയ അന്വേഷണ ടീമുകളെ രൂപവത്കരിച്ച് അന്വേഷണം വീണ്ടും നടത്തി തടവുകാർ യു.എ.പി.എ കേസുകളിൽ ജാമ്യം ലഭിക്കുന്നത് തടയുകയാണ് സർക്കാർ.
യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച ഡാനിഷിന് എതിരെ പുതിയ കേസ് ചാർജ് ചെയ്താണ് ജയിലിൽനിന്ന് പുറത്തിറങ്ങുന്നത് ആഭ്യന്തരവകുപ്പ് തടഞ്ഞത്.
യു.എ.പി.എ ചുമത്തി അനാവശ്യമായി തടവിലിട്ട ശ്യാം ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച ഹൈകോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചതും പിണറായി സർക്കാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.