തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) വിൽപനശാലകളിൽ നിറയുന്നത് യോഗ ഗുരു ബാബാ രാംദേവിെൻറ പതഞ്ജലി ഉൽപന്നങ്ങൾ. സബ്സിഡി സാധനങ്ങളിൽ 80 ശതമാനവും പതഞ്ജലി ഗ്രൂപ്പിെൻറ ഉൽപന്നങ്ങളാണ്. പഞ്ചസാര, ജയ അരി അടക്കം പതഞ്ജലിയിൽ നിന്നാണ് മാസങ്ങളായി വാങ്ങുന്നത്.
ഇനിമുതൽ കുറുവ അരിയും ഇവരിൽ നിന്നു തന്നെ വാങ്ങാൻ കരാർ ഉറപ്പിച്ചു. മാത്രമല്ല ധാന്യങ്ങളും പയർ വർഗങ്ങളും വാങ്ങുന്നത് നാഫഡിൽ നിന്നാണെങ്കിലും ഇതിനും ഉപകരാർ പതഞ്ജലിക്ക് തെന്നയാണ്. പരിപ്പ്, കടല, പയർ, ചെറുപയർ, ഉഴുന്ന്, മുതിര, ഗ്രീൻപീസ് അടക്കം നാഫഡിൽ നിന്ന് വാങ്ങുന്ന 90 ശതമാനം സാധനത്തിെൻറയും ഉപകരാറാണ് ഈ കമ്പനിക്കുള്ളത്. ഇതോടെ സബ്സിഡി സാധന വിതരണത്തിെൻറ ഭൂരിഭാഗവും യോഗ ഗുരു ബാബാ രാംദേവ് പിടിച്ചടക്കിയിരിക്കുകയാണ്.
പ്രത്യയശാസ്ത്ര ഭിന്നതകൾ മറന്നുള്ള ഈ കുത്തകവത്കരണം വിൽപനശാലകളിൽ സാധനങ്ങൾ ഇല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കൂടുതൽ വിതരണക്കാർക്ക് ഇ-കരാർ നൽകിയാൽ വ്യത്യസ്ത സമയങ്ങളിൽ വിവിധ ഗോഡൗണുകളിൽ സാധനങ്ങൾ എത്തിക്കാം. എന്നാൽ കുത്തകവത്കരണത്തോടെ എല്ലാ ഗോഡൗണുകളിലും ഒരു വിതരണക്കാരന് സാധനങ്ങൾ എത്തിക്കുന്നതിന് പ്രയാസം നേരിടുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതുകൊണ്ടാണ് ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുേമ്പാൾ സാധനങ്ങൾ ഇല്ലാത്ത സാഹചര്യമുണ്ടാകുന്നത്.
സപ്ലൈകോ കേന്ദ്രീകൃത വാങ്ങൽ പ്രക്രിയയിൽ പതഞ്ജലിക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതോടെ നാടൻ വിതരണ സ്ഥാപനങ്ങൾ പൂട്ടേണ്ട ഗതികേടാണ്. ഇത്തരം വിതരണക്കാർക്ക് പ്രത്യേക പരിഗണന നൽകണമെന്ന നയമുള്ള സ്ഥാപനമാണ് കുത്തകവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് അനുഗുണമായ നിലപാട് പതഞ്ജലി സ്വീകരിച്ചതാണ് ഇത്തരമൊരു ഇടപെടലിന് പിന്നിെലന്നാണ് വിതരണക്കാരുടെ ആരോപണം.
ഇതോടൊപ്പം സാധനങ്ങളുടെ ഗുണമേന്മയിലും ഡിപ്പോ അധികൃതർക്ക് അതൃപ്തിയുണ്ട്. ഈർപ്പമേറ്റ് പഞ്ചസാര അളിഞ്ഞ നിലയിലാണ് കിട്ടുന്നത്. ഇത് മാസങ്ങളോളം സൂക്ഷിക്കാനാവാത്ത നിലയിലാണ്. ഗുണമേന്മ പരിശോധകരുടെ പരിശോധന മുറപ്രകാരം നടക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ പന്തിയല്ല. അരി അടക്കം ഇതര വസ്തുക്കളുടെ കാര്യത്തിലും അതൃപ്തി പുകയുകയാണ്. ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറായാൽ നിലവിൽ ലഭിക്കുന്ന കച്ചവടം കൂടി നഷ്ടപ്പെടുമെന്നാണ് ജീവനക്കാരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.