തിരുവനന്തപുരം: പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകിയ 96 വയസ്സുള്ള ഗോമതിയമ്മ മരിച്ചെന്ന് രേഖപ്പെടുത്തി ഉദ്യോഗസ്ഥർ വോട്ട് നിഷേധിച്ചു. ഇതിനെതിരെ കഴക്കൂട്ടം മണ്ഡലം യു.ഡി.എഫ് ചീഫ് തെരഞ്ഞെടുപ്പ് ഏജൻറ് ചെമ്പഴന്തി അനിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. കഴക്കൂട്ടം മണ്ഡലത്തിലെ ഇടവക്കോട്ട് താമസിക്കുന്ന ഗോമതിയമ്മ ബന്ധുക്കളുടെ സഹായത്തോടെ രണ്ടാഴ്ച മുമ്പാണ് തപാല്‍വോട്ടിന് അപേക്ഷിച്ചത്.
ബി.എല്‍.ഒ ഉള്‍പ്പെടെ വീട്ടിലെത്തി രേഖകള്‍ പരിശോധിച്ചും വോട്ടറെ നേരിട്ടു കണ്ടും അപേക്ഷ സ്വീകരിച്ചു. എന്നാൽ, വോട്ട് രേഖപ്പെടുത്താന്‍ സമയമായപ്പോള്‍ ആരുമെത്തിയില്ല. ഗോമതിയമ്മയുടെ കൊച്ചുമക്കള്‍ അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്കിയ മറുപടി മരിച്ചെന്ന് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നെന്നാണ്. ജീവിച്ചിരിക്കുന്ന വ്യക്തിയെ എങ്ങനെ മരിച്ചവരുടെ പട്ടികയില്‍പെടുത്തി എന്നതിന് ഉദ്യോഗസ്ഥർക്ക് ഉത്തരമില്ലെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.