പൂക്കോട്ടുംപാടം: ഒരു കുടുംബത്തിലെ അഞ്ച് പേർ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നുപേർ രക്ഷപ്പെട്ടു. മറ്റു രണ്ടു പേർക്കുള്ള തിരച്ചിൽ തുടരുന്നു. അമരമ്പലം സൗത്ത് ക്ഷേത്രത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന കൊട്ടാടൻ സുശീല (58)യും മകൾ സന്ധ്യ (32) യും സന്ധ്യയുടെ മക്കളായ അനുശ്രീ (12), അനുഷ (12), അരുൺ (11) എന്നിവരുമാണ് കുതിരപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
ബുധനാഴ്ച പുലർച്ചേ മൂന്നു മണിയോടെയാണ് സംഭവം. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇളയകുട്ടി അരുൺ, ഇരട്ടക്കുട്ടികളിൽ അനുഷ എന്നിവർ നീന്തി രക്ഷപെട്ട് വീടിന് അയൽവാസികളോട് പറഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഇതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ സുശീലയുടെ മകൾ സന്ധ്യയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ മറ്റു രണ്ട് പേരെ കാണാതായിട്ടുണ്ട്.
സുശീലക്കും പേരക്കുട്ടി അനുശ്രീക്കും വേണ്ടിയുള്ള തിരച്ചൽ തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ഇവർ ആത്മഹത്യ തെരഞ്ഞെടുക്കുവാൻ കാരണമെന്ന് പറയപ്പെടുന്നു. സുശീലയുടെ മകൾ സന്ധ്യ ജോലിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, രണ്ടു മാസമായി സന്ധ്യ അസുഖമായി ജോലിക്കു പോയിരുന്നില്ല. ഇതോടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു. പൂക്കോട്ടുംപാടം പൊലീസും ആർ.ആർ.ടിയും നിലമ്പൂർ അഗ്മിശമനസേനയും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.