തിരുവനന്തപുരം വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ സ്ഥാപിച്ചു

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തനം തടസപ്പെടാതിരിക്കാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ (എ.ഒ.സി.സി) സ്ഥാപിച്ചു. നിലവിൽ, വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന എഒസിസിക്കു പുറമെയാണ് എയർസൈഡിലെ ഫയർ റെസ്ക്യൂ കെട്ടിടത്തിനുള്ളിൽ പുതിയ ബാക്ക്-അപ്പ് എ.ഒ.സി.സി സജ്ജീകരിച്ചത്.

എസ്.ഐ.ടി.എ സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എ.ഒ.സി.സിയാണ് എയർലൈനുകളുടെ സർവീസുമായി ബന്ധപ്പെട്ട നടപടികൾ വിവിധ വകുപ്പുകളും ഏജൻസികളുമായി ഏകോപിപ്പിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇതു തടസപ്പെട്ടാലും വിമാനത്താവളത്തിന്റെ പ്രവർത്തനം ബാക് അപ്പ് എ.ഒ.സി.സി വഴി സുഗമമായി നടക്കും. 

Tags:    
News Summary - A back-up airport operation control center has been set up at Thiruvananthapuram airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.